'മിഷന്‍ ബേലൂര്‍ മഖ്‌ന' അഞ്ചാം ദിവസത്തിലേയ്ക്ക്; കാട്ടാന പനവല്ലി റോഡിലെ മാനിവയലില്‍, ട്രാക്കിങ് ടീം വനത്തിനുള്ളില്‍

ഒടുവില്‍ ലഭിച്ച റേഡിയോ കോളര്‍ സിഗ്നല്‍ പ്രകാരം കാട്ടിക്കുളം പനവല്ലി റോഡിലെ മാനിവയല്‍ പ്രദേശത്തെ വനത്തിലാണ് മോഴയാന ഉള്ളത്.നിലവിൽ ആനയെ തേടി ട്രാക്കിങ് ടീം വനത്തിലേക്ക് പ്രവേശിച്ചിട്ടുണ്ട്

author-image
Greeshma Rakesh
New Update
'മിഷന്‍ ബേലൂര്‍ മഖ്‌ന' അഞ്ചാം ദിവസത്തിലേയ്ക്ക്; കാട്ടാന പനവല്ലി റോഡിലെ മാനിവയലില്‍, ട്രാക്കിങ് ടീം വനത്തിനുള്ളില്‍

മാനന്തവാടി: കാട്ടാന ബേലൂർ മഖ്നയെ മയക്കുവെടിവച്ച് പിടികൂടാനുള്ള ദൗത്യം അഞ്ചാം ദിവസവും തുടരുകയാണ്. ഒടുവില്‍ ലഭിച്ച റേഡിയോ കോളര്‍ സിഗ്നല്‍ പ്രകാരം കാട്ടിക്കുളം പനവല്ലി റോഡിലെ മാനിവയല്‍ പ്രദേശത്തെ വനത്തിലാണ് മോഴയാന ഉള്ളത്.നിലവിൽ ആനയെ തേടി ട്രാക്കിങ് ടീം വനത്തിലേക്ക് പ്രവേശിച്ചിട്ടുണ്ട്.ഈ വനമേഖല കുറ്റിക്കാടുകള്‍ നിറഞ്ഞതാണ്.അതാണ് വനംവകുപ്പ് നേരിടുന്ന മറ്റൊപു വെല്ലുവിളി.

ബുധൻാഴ്ച രാത്രി 9.30 ഓടെ തോല്‍പ്പെട്ടി റോഡ് കടന്ന് ആലത്തൂര്‍ - മാനിവയല്‍ - കാളിക്കൊല്ലി ഭാഗത്തെ വനമേഖലയിലേക്ക് ആന എത്തിയിട്ടുണ്ടെന്ന് വനം വകുപ്പ് അധികൃതര്‍ അറിയിച്ചു. രാത്രിയില്‍ ഈ മേഖലയിലുള്ളവരോട് ജാഗ്രത പാലിക്കണമെന്ന് വനപാലകര്‍ മുന്നറിയിപ്പ് നൽകിയി. തുടർന്ന് ആന ജനവാസപ്രദേശങ്ങളിലേക്ക് എത്താതിരിക്കാനുള്ള മുന്‍കരുതലും ഒരുക്കിയിരുന്നു.

അതെസമയം എന്തുവില കൊടുത്തും ആനയെ പിടികൂടുമെന്ന ആത്മവിശ്വാസത്തോടെയാണ് ദൗത്യസംഘം മുന്നോട്ടുപോകുന്നത്.കഴിഞ്ഞ ദിവസം ലഭിച്ച വിവരം പ്രകാരം ബേലൂര്‍ മഖ്‌നക്കൊപ്പം മറ്റൊരു മോഴയാന കൂടിയുണ്ട്. ഇത് ദൗത്യം ഒന്നുകൂടി ദുഷ്‌കരമാക്കിയിട്ടുണ്ട്. ബേലൂർ മഖ്‌നയെ ലക്ഷ്യംവെക്കുന്ന ദൗത്യ സംഘത്തിന് നേരെ ഈ മോഴയാന ആക്രമണത്തിന് മുതിര്‍ന്നിരുന്നു. തുടർന്ന് വെടിയുതിര്‍ത്താണ് ദൗത്യംസംഘം ആനയെ തുരത്തിയത്.

 

Wild Elephant forest department mission belur makhna tracking team