ഡല്‍ഹിയില്‍ കാണാതായ ബിജെപി പ്രവര്‍ത്തകയുടെ മൃതദേഹം കണ്ടെത്തി; സുഹൃത്ത് ആത്മഹത്യ ചെയ്ത നിലയില്‍

കാണാതായ ബിജെപി പ്രവര്‍ത്തകയുടെ മൃതദേഹം കണ്ടെത്തി. ഡല്‍ഹിയിലെ നരേലയിലുള്ള പ്ലേസ്‌കൂള്‍ കെട്ടിടത്തില്‍ നിന്നാണ് 32കാരിയായ വര്‍ഷയുടെ മൃതദേഹം കണ്ടെത്തിയത്. നരേലയിലെ സ്വതന്ത്രനഗറിലെ താമസക്കാരിയാണ് വര്‍ഷ.

author-image
Web Desk
New Update
ഡല്‍ഹിയില്‍ കാണാതായ ബിജെപി പ്രവര്‍ത്തകയുടെ മൃതദേഹം കണ്ടെത്തി; സുഹൃത്ത് ആത്മഹത്യ ചെയ്ത നിലയില്‍

ന്യൂഡല്‍ഹി: കാണാതായ ബിജെപി പ്രവര്‍ത്തകയുടെ മൃതദേഹം കണ്ടെത്തി. ഡല്‍ഹിയിലെ നരേലയിലുള്ള പ്ലേസ്‌കൂള്‍ കെട്ടിടത്തില്‍ നിന്നാണ് 32കാരിയായ വര്‍ഷയുടെ മൃതദേഹം കണ്ടെത്തിയത്. നരേലയിലെ സ്വതന്ത്രനഗറിലെ താമസക്കാരിയാണ് വര്‍ഷ.

ഫെബ്രുവരി 24 നാണ് വര്‍ഷയെ കാണാതായത്. വര്‍ഷയെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി പിതാവ് വിജയ് കുമാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ഫെബ്രുവരി 23 നാണ് വര്‍ഷ ബിസിനസ് പങ്കാളിയായ സോഹന്‍ലാലിനെ കാണാന്‍ വീട്ടില്‍ നിന്നു പോയത്. സോഹന്‍ലാലുമായി ചേര്‍ന്ന് വര്‍ഷ ഒരു പ്ലേസ്‌കൂള്‍ തുടങ്ങാനിരിക്കുകയായിരുന്നു.

ഫെബ്രുവരി 24ന് വര്‍ഷയുടെ ഫോണിലേക്കു വിളിച്ചപ്പോള്‍ അജ്ഞാതനാണ് ഫോണെടുത്തതെന്ന് വര്‍ഷയുടെ അച്ഛന്‍ വിജയ് കുമാര്‍ പറഞ്ഞു. സോനിപ്പത്തിലെ റെയില്‍വേ പാളത്തിനു സമീപത്തു നിന്നാണ് അയാള്‍ വര്‍ഷയുടെ ഫോണില്‍ സംസാരിച്ചത്. ഒരു പുരുഷന്‍ ആത്മഹത്യക്കു ശ്രമിക്കുന്നുണ്ടെന്ന് അയാള്‍ പറഞ്ഞു. തുടര്‍ന്ന് വിഡിയോകോള്‍ ചെയ്തു. സോഹനായിരുന്നു ആത്മഹത്യക്ക് ശ്രമിച്ചയാളെന്നും വര്‍ഷയുടെ അച്ഛന്‍ പറഞ്ഞു.

ഉടന്‍ തന്നെ അവിടെ എത്തിയെങ്കിലും സോഹനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പൊലീസ് പ്ലേസ്‌കൂളില്‍ പരിശോധന നടത്തിയെങ്കിലും ആദ്യം ഒന്നും കണ്ടെത്താനായില്ല. പൊലീസ് എത്തുമ്പോള്‍ കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള ഓഫിസ് അടച്ചിട്ട നിലയിലായിരുന്നു.

സോഹന്റെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും വര്‍ഷയെയോ സോഹനെയോ പറ്റി യാതൊരു വിവരവും ലഭിച്ചില്ല. തുടര്‍ന്ന് ഫെബ്രുവരി 28 ന് വിജയ് കുമാര്‍ പ്ലേസ്‌കൂളിലെത്തി. കെട്ടിടത്തിന്റെ ഉടമയോട് സ്‌കൂളിന്റെ അടഞ്ഞുകിടക്കുന്ന ഷട്ടര്‍ തുറക്കാന്‍ ആവശ്യപ്പെട്ടു. ഷട്ടര്‍ തുറന്നപ്പോഴാണ് വര്‍ഷയുടെ മൃതദേഹം ഒരു ഡെസ്‌കിനു മുകളില്‍ കഴുത്തില്‍ ഷാള്‍ ചുറ്റിയ നിലയില്‍ കണ്ടെത്തിയത്.

വര്‍ഷയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയതാണെന്ന് പൊലീസ് പറഞ്ഞു. സോഹനു വേണ്ടിയുള്ള പരിശോധന നടത്തുന്നതിനിടെ ഫെബ്രുവരി 25ന് സോനിപ്പത്തിലെ റെയില്‍വേ ട്രാക്കില്‍ നിന്ന് തിരിച്ചറിയാനാകാത്ത വിധം ഒരു മൃതദേഹം പൊലീസിനു ലഭിച്ചു. വര്‍ഷയെ കൊലപ്പെടുത്തിയ ശേഷം ഇയാള്‍ ആത്മഹത്യ ചെയ്തതായിരിക്കുമെന്നാണ് പൊലീസിന്റെ നിഗമനം.

police delhi new delhi