ബാങ്ക് ലോക്കറില്‍ നിന്ന് സ്വര്‍ണം കാണാതായെന്ന് പരാതി; തിരികെ ലഭിച്ചത് ബന്ധുവീട്ടില്‍ നിന്ന്

കൊടുങ്ങല്ലൂര്‍ ടൗണ്‍ സഹകരണ ബാങ്ക് അഴീക്കോട് ശാഖയിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണത്തില്‍ നിന്നും 60 പവന്‍ കാണാതായെന്ന പരാതിയില്‍ വഴിത്തിരിവ്.

author-image
Priya
New Update
ബാങ്ക് ലോക്കറില്‍ നിന്ന് സ്വര്‍ണം കാണാതായെന്ന് പരാതി; തിരികെ ലഭിച്ചത് ബന്ധുവീട്ടില്‍ നിന്ന്

കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂര്‍ ടൗണ്‍ സഹകരണ ബാങ്ക് അഴീക്കോട് ശാഖയിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണത്തില്‍ നിന്നും 60 പവന്‍ കാണാതായെന്ന പരാതിയില്‍ വഴിത്തിരിവ്.

ബന്ധുവിന്റെ വീട്ടില്‍ നിന്ന് 60 പവന്‍ സ്വര്‍ണം ലഭിച്ചുവെന്ന് പാരാതിക്കാരി എടമുട്ടം നെടിയിരിപ്പില്‍ സണ്ണിയുടെ ഭാര്യ സുനിത പൊലീസിനെ അറിയിച്ചു.
തന്റെയും അമ്മ സാവിത്രിയുടേയും പേരിലുള്ള സേഫ് ഡിപ്പോസിറ്റ് ലോക്കറില്‍ സൂക്ഷിച്ചിരുന്ന 110 പവന്‍ സ്വര്‍ണത്തില്‍ നിന്ന് 60 പവന്‍ കാണാതായെന്ന് 21 നാണ് സുനിത പരാതി നല്‍കുന്നത്.

സുനിത കുടുംബസമേതം ബെഗളൂരുവിലാണ് താമസിക്കുന്നത്. നാട്ടിലെത്തി 21 ന് രാവിലെ ബാങ്കിലെ ലോക്കര്‍ തുറന്നപ്പോഴാണ് സ്വര്‍ണത്തില്‍ കുറവുണ്ടെന്ന് മനസ്സിലാതെന്നാണ് പരാതി.

ഇതോടെ ലോക്കറിലെ സ്വര്‍ണം നഷ്ടപ്പെടാന്‍ സാധ്യതയില്ലെന്ന് ബാങ്ക് മാനേജര്‍ വ്യക്തമാക്കി. കൂടാതെ സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ട് ബാങ്ക് മാനേജര്‍ പൊലീസില്‍ പരാതി നല്‍കി.

 

അന്വേഷണം നടത്തിയപ്പോള്‍ സ്വര്‍ണം ബാങ്കില്‍ നിന്ന് നഷ്ടമായിട്ടില്ലെന്ന് പൊലീസിന് സൂചന ലഭിച്ചു. കുടുംബത്തിന് തെറ്റ്പറ്റിയതാകാമെന്നും സ്വര്‍ണം മറച്ചുവെച്ചതാകാമെന്നുമായിരുന്നു പൊലീസിന്റെ നിഗമനം.

കഴിഞ്ഞ ദിവസമാണ് സുനിതയുടെ വലപ്പാടുള്ള ഇളയമ്മയുടെ വീട്ടില്‍ നിന്ന് സ്വര്‍ണം കണ്ടെത്തിയത്. ഉടനെ തന്നെ വിവരം പൊലീസില്‍ അറിയിച്ചു.

വസ്തുവിന്റെ ആധാരത്തോടൊപ്പം സ്വര്‍ണവും മറന്ന് വെച്ചിരുന്നു. ആധാരം എടുക്കാന്‍ എത്തിയപ്പോഴാണ് കവറില്‍ സ്വര്‍ണം കണ്ടെത്തിയത്.

 

 

 

 

 

 

 

ഡിജിറ്റല്‍ പാസ്പോര്‍ട്ട് പുറത്തിറക്കുന്ന ആദ്യ രാജ്യമായി ഫിന്‍ലന്‍ഡ്; ഇതേ പാത പിന്തുടര്‍ന്ന് മറ്റ് രാജ്യങ്ങളും

 

ഹെല്‍സിങ്കിയില്‍ നിന്ന് യുകെയിലേക്ക് പറക്കുന്ന ഫിന്‍ലന്‍ഡ് യാത്രക്കാര്‍ക്ക് ഇനി ഡിജിറ്റല്‍ പാസ്പോര്‍ട്ടുകള്‍. ഇതോടെ ഡിജിറ്റല്‍ പാസ്പോര്‍ട്ടുകള്‍ പുറത്തിറക്കുന്ന ആദ്യ രാജ്യമായി ഫിന്‍ലന്‍ഡ് മാറി. ഇനി അന്താരാഷ്ട്ര യാത്രകളും കൂടുതല്‍ സുഗമമാകും.

കഴിഞ്ഞ ഓഗസ്റ്റ് 28 നാണ് ഫിന്‍ എയര്‍, ഫിന്നിഷ് പോലീസ്, എയര്‍പോര്‍ട്ട് ഓപ്പറേറ്റര്‍ ഫിനാവിയ എന്നിവയുടെ സഹകരണത്തോടെ ഈ സംരംഭം തുടങ്ങിയത്. ഫിന്നിഷ് ബോര്‍ഡര്‍ ഗാര്‍ഡ് അടുത്ത വര്‍ഷം ഫെബ്രുവരി വരെ ഡിജിറ്റല്‍ പാസ്പോര്‍ട്ടുമായി ബന്ധപ്പെട്ട പരീക്ഷണങ്ങള്‍ നടത്തും.

ഫിന്‍ ഡിടിസി പൈലറ്റ് ഡിജിറ്റല്‍ ട്രാവല്‍ ഡോക്യുമെന്റ് ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നോ ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നോ
ഡൗണ്‍ലോഡ് ചെയ്യാം.

ആപ്പ് ഉപയോഗിക്കുന്നതിന് മുന്‍പ് പിന്‍ നമ്പര്‍, ഫിങ്കര്‍പ്രിന്റ് അല്ലെങ്കില്‍ ഫെയ്സ് ഐഡി പോലുള്ള ഫോണ്‍ സ്‌ക്രീന്‍ ലോക്കിങ് രീതി സജ്ജീകരിക്കണം.ശേഷം വാന്റാ മെയിന്‍ പോലീസ് സ്റ്റേഷന്റെ ലൈസന്‍സ് സേവനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യണം.

ഡിജിറ്റല്‍ പാസ്‌പോര്‍ട്ട് തയ്യാറാക്കാന്‍ ഈ രജിസ്‌ട്രേഷനില്‍ ഒരു അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്ത് സാധുവായ ഫിസിക്കല്‍ പാസ്‌പോര്‍ട്ട് ഹാജരാക്കണം. തിരിച്ചറിയുന്നതിനായി ഫോട്ടോയും സമ്മതപത്രവും സമര്‍പ്പിക്കണം.

രജിസ്റ്റര്‍ ചെയ്താല്‍ 2024 ഫെബ്രുവരിയില്‍ ട്രയല്‍ അവസാനിക്കുന്നതുവരെ യാത്രക്കാര്‍ക്ക് യുകെയിലേക്ക് നേരിട്ട് യാത്ര ചെയ്യുമ്പോഴും ഹെല്‍സിങ്കി എയര്‍പോര്‍ട്ടിലേക്ക് ഫിന്നെയര്‍ ഫ്‌ലൈറ്റുകളില്‍ യാത്ര ചെയ്യുമ്പോഴും പാസ്പോര്‍ട്ടിന് പകരമായി ഡിജിറ്റല്‍ ട്രാവല്‍ ക്രെഡന്‍ഷ്യല്‍ ഉപയോഗിക്കാം.

 

ഓരോരുത്തരും യാത്ര ആരംഭിക്കുന്നതിന് ഏറ്റവും കുറഞ്ഞത് നാല് മണിക്കൂര്‍ മുന്‍പ് യാത്രക്കാര്‍ അവരുടെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ആപ്പ് വഴി ഫിന്നിഷ് ബോര്‍ഡര്‍ ഗാര്‍ഡിന് കൈമാറണം. വളരെ ഉപകാരപ്രതമായ ഇത്തരത്തിലുള്ള സംരംഭങ്ങള്‍ നിരവധി രാജ്യങ്ങളും ആരംഭിച്ചിട്ടുണ്ട്.

പോളണ്ട്, ദക്ഷിണ കൊറിയ, അമേരിക്ക, യുകെ തുടങ്ങിയ രാജ്യങ്ങളും ഫിന്‍ലന്‍ഡുമായി യോജിച്ച് ഡിജിറ്റല്‍ പാസ്പോര്‍ട്ട് പദ്ധതികള്‍ വികസിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ്.

gold ornaments