ശബരിമലയിലെ തിരക്ക് നിയന്ത്രണം; ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ ദേവസ്വം മന്ത്രി സന്നിധാനത്ത്, ഉന്നതതല യോഗം ചേരും

ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാനുള്ള ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍ ഇന്ന് സന്നിധാനത്ത് എത്തും.

author-image
Priya
New Update
ശബരിമലയിലെ തിരക്ക് നിയന്ത്രണം; ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ ദേവസ്വം മന്ത്രി സന്നിധാനത്ത്, ഉന്നതതല യോഗം ചേരും

പത്തനംതിട്ട: ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാനുള്ള ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍ ഇന്ന് സന്നിധാനത്ത് എത്തും.

സന്നിധാനത്ത് ഉന്നതതല യോഗം ചേര്‍ന്നതിന് ശേഷം ഇതിന്റെ ക്രമീകരണങ്ങള്‍ വിലയിരുത്തും. എംഎല്‍എമാര്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, അംഗങ്ങള്‍, സ്‌പെഷ്യല്‍ സെക്രട്ടറി മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെല്ലാം യോഗത്തില്‍ പങ്കെടുക്കും.

മന്ത്രി ശബരിമല തന്ത്രി അടക്കമുള്ളവരെ കാണും. ഇന്നലെ പന്പ, നിലയ്ക്കല്‍, എരുമേലി എന്നിവിടങ്ങളിലെ ഒരുക്കങ്ങള്‍ വിലയിരുത്തിയിരുന്നു. അതേസമയം, ശബരിമലയില്‍ സന്നിധാനം സ്‌പെഷ്യല്‍ ഓഫീസറായി കെ.സുധര്‍ശന്‍ ഐപിഎസ് ഇന്ന് ചുമതലയേല്‍ക്കും.

മൂന്നാം ഘട്ട എസ്പിമാരുടെ നിയമനത്തില്‍ തിരക്ക് നിയന്ത്രിക്കാന്‍ മുന്‍ പരിചയമുള്ള ഉദ്യോഗസ്ഥരെയാണ് നിയമിച്ചത്. പമ്പയില്‍ മധുസൂദനനും നിലയ്ക്കലില്‍ കെ.വി.സന്തോഷുമാണ് പുതിയ സ്‌പെഷ്യല്‍ ഓഫീസര്‍മാര്‍.

Sabarimala k radhakrishnan