കുട്ടിക്കര്‍ഷകരുടെ വീട്ടിലെത്തി മന്ത്രിമാര്‍; അഞ്ചു പശുക്കളെ ഉടന്‍ കൈമാറുമെന്ന് ചിഞ്ചുറാണി

ഇടുക്കി വെള്ളിയാമറ്റത്ത് 13 പശുക്കള്‍ കൂട്ടത്തോടെ ചത്ത സംഭവത്തിന് പിന്നാലെ കുട്ടിക്കര്‍ഷകരായ മാത്യുവിന്റേയും ജോര്‍ജ്കുട്ടിയുടേയും വീട്ടിലെത്തി മന്ത്രിമാരായ ചിഞ്ചു റാണിയും റോഷി അഗസ്റ്റിനും.

author-image
Priya
New Update
കുട്ടിക്കര്‍ഷകരുടെ വീട്ടിലെത്തി മന്ത്രിമാര്‍; അഞ്ചു പശുക്കളെ ഉടന്‍ കൈമാറുമെന്ന് ചിഞ്ചുറാണി

ഇടുക്കി: ഇടുക്കി വെള്ളിയാമറ്റത്ത് 13 പശുക്കള്‍ കൂട്ടത്തോടെ ചത്ത സംഭവത്തിന് പിന്നാലെ കുട്ടിക്കര്‍ഷകരായ മാത്യുവിന്റേയും ജോര്‍ജ്കുട്ടിയുടേയും വീട്ടിലെത്തി മന്ത്രിമാരായ ചിഞ്ചു റാണിയും റോഷി അഗസ്റ്റിനും.

മാത്യുവിന് ഇന്‍ഷുറന്‍സ് പരിരക്ഷയോടെ അഞ്ചു പശുക്കളെ ഉടന്‍ കൈമാറുമെന്ന് മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു.

ഒരു മാസത്തെ കാലിത്തീറ്റയും സൗജന്യമായി നല്‍കും. കൂടുതല്‍ സഹായം നാളത്തെ മന്ത്രിസഭാ യോഗത്തില്‍ തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു. സംഭവിച്ചത് വന്‍ ദുരന്തമാണ്. സര്‍ക്കാര്‍ മാത്യുവിനും കുടുംബത്തിനും ഒപ്പമുണ്ട്.

അടിയന്തര സഹായമായി മില്‍മ 45000 രൂപ നല്‍കും. നാളത്തെ മന്ത്രിസഭ യോഗത്തില്‍ വിഷയം അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. മില്‍മ ഇന്നു തന്നെ കുട്ടിക്കര്‍ഷകര്‍ക്ക് 45000 രൂപ നല്‍കും.

കുട്ടിക്കര്‍ഷകര്‍ക്ക് അഞ്ചു ലക്ഷം രൂപ നല്‍കുമെന്ന് നടന്‍ ജയറാം പ്രഖ്യാപിച്ചിരുന്നു. ഓസ്ലര്‍ സിനിമയുടെ ട്രെയ്ലര്‍ ലോഞ്ചിന് കരുതി വെച്ചിരുന്ന തുകയാണ് നടന്‍ കുട്ടിക്കര്‍ഷകര്‍ക്ക് സഹായമായി നല്‍കുന്നത്. കുട്ടികര്‍ഷകരുടെ 13 പശുക്കള്‍ ചാവാന്‍ കാരണം കപ്പത്തൊലി കഴിച്ചതാണ് ചത്തതെന്നാണ് സംശയം.

cow Chinju rani roshy augustine