'ഒരു കുഞ്ഞും ആക്രമിക്കപ്പെടരുത്; അതിനുള്ള ശക്തമായ സന്ദേശം കൂടിയാണ് ഈ വിധിപ്രസ്താവത്തിലൂടെ കോടതി നല്‍കിയത്'

ആലുവയില്‍ അഞ്ചുവയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാക് ആലത്തിന് എറണാകുളം പോക്‌സോ കോടതി വധശിക്ഷ വിധിച്ചതിനു പിന്നാലെ പ്രതികരണവുമായി മന്ത്രി വീണാ ജോര്‍ജ്.

author-image
Priya
New Update
'ഒരു കുഞ്ഞും ആക്രമിക്കപ്പെടരുത്; അതിനുള്ള ശക്തമായ സന്ദേശം കൂടിയാണ് ഈ വിധിപ്രസ്താവത്തിലൂടെ കോടതി നല്‍കിയത്'

കൊച്ചി: ആലുവയില്‍ അഞ്ചുവയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാക് ആലത്തിന് എറണാകുളം പോക്‌സോ കോടതി വധശിക്ഷ വിധിച്ചതിനു പിന്നാലെ പ്രതികരണവുമായി മന്ത്രി വീണാ ജോര്‍ജ്.

വിചാരണ വേഗത്തില്‍ നടത്തിയത് മാതൃകാപരമാണ്.കേസില്‍ പ്രതിക്ക് പരമാവധി ശിക്ഷ കിട്ടണം എന്നാണ് എല്ലാവരും ആഗ്രഹിച്ചത്. അതുപോലെ തന്നെ കോടതി പൊതുസമൂഹത്തിന്റെ മനസ്സിനൊപ്പം നിലനിന്നുകൊണ്ട് വിധി പ്രസ്താവിച്ചു എന്നത് പ്രത്യേകം എടുത്തു പറയണമെന്ന് മന്ത്രി പറഞ്ഞു.

'കേസ് അന്വേഷിച്ച പൊലീസ്, പ്രോസിക്യൂഷന്‍, കോടതി ജഡ്ജിനെയും അവരോടുള്ള ആദരവ് അറിയിക്കുന്നു. 110 ദിവസങ്ങളാണ് കേസിന്റെ നടപടികള്‍ക്കായി മൊത്തത്തില്‍ സ്വീകരിച്ചത്. മറ്റു സമാന കേസുകള്‍ക്കും ഇതു മാതൃകയാണ്' മന്ത്രി പറഞ്ഞു.

''ഒരു കുഞ്ഞും ആക്രമിക്കപ്പെടരുത്. അതിനുവേണ്ടിയുള്ള ശക്തമായ സന്ദേശം കൂടിയാണ് ഈ വിധിപ്രസ്താവത്തിലൂടെ കോടതി നല്‍കിയിരിക്കുന്നത്. ശിശുദിനത്തില്‍, ശിശുക്കളുടെ അവകാശങ്ങളെക്കുറിച്ച് ഏറ്റവും കൂടുതല്‍ ബോധവാത്മാരാക്കേണ്ടത് പൊതുസമൂഹമാണ്.

പൊതുസമൂഹമാണ് കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടതും, അതു സംരക്ഷിക്കേണ്ടതും. കുഞ്ഞുങ്ങളുടെ അവകാശസംരക്ഷണത്തില്‍, അവര്‍ക്ക് നീതി ഉറപ്പാക്കുന്നതില്‍ പൊതുസമൂഹത്തിന്റെ പങ്കാളിത്തം അനിവാര്യമാണ്' മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

" width="100%" height="411" frameborder="0" allowfullscreen="allowfullscreen">

aluva murder case veena geore