തിരുവനന്തപുരം: കളമശ്ശേരിയില്‍ നടന്ന സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചുവെന്നും കൂടുതല്‍ ചികിത്സ ആവശ്യമുള്ളവരെ മറ്റ് ആശുപത്രികളിലേക്ക് മാറ്റുമെന്നും മന്ത്രി പി രാജീവ്.
പൊലീസ് ആശുപത്രി അധികൃതരുമായി സംസാരിച്ചിട്ടുണ്ട്. സംഭവത്തിന്റെ മറ്റ് വിശദാംശങ്ങളിലേക്ക് എത്തിയിട്ടില്ലെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഡല്‍ഹിയിലുള്ള മന്ത്രി ഉച്ചക്ക്12.50 ന്റെ വിമാനത്തില്‍ കേരളത്തിലേക്ക് തിരിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. അതേസമയം, സ്ഫോടനം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമായ സംഭവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
എറണാംകുളത്തുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. മറ്റ് വിശദാംശങ്ങള്‍ പരിശോധിച്ചു വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.