'വിനോദ സഞ്ചാര മേഖലയ്ക്ക് 'മിഷന്‍ 2030'; ടൂറിസത്തില്‍ സ്വകാര്യ നിക്ഷേപത്തിന് വലിയ സാധ്യത'

2024 ല്‍ വിനോദ സഞ്ചാര മേഖലയ്ക്ക് 'മിഷന്‍ 2030' എന്ന പേരില്‍ മാസ്റ്റര്‍ പ്ലാന്‍ കൊണ്ടുവരുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. മാസ്റ്റര്‍ പ്ലാനില്‍ കേരളത്തിന്റെ ജിഡിപിയില്‍ വിനോദ സഞ്ചാര മേഖലയുടെ സംഭാവന നിലവിലെ 12 ശതമാനത്തില്‍ നിന്ന് 20 ശതമാനമാക്കനുള്ള നയങ്ങളും നിര്‍ദേശങ്ങളുമുണ്ടാകും.

author-image
Priya
New Update
'വിനോദ സഞ്ചാര മേഖലയ്ക്ക് 'മിഷന്‍ 2030'; ടൂറിസത്തില്‍ സ്വകാര്യ നിക്ഷേപത്തിന് വലിയ സാധ്യത'

തിരുവനന്തപുരം: 2024 ല്‍ വിനോദ സഞ്ചാര മേഖലയ്ക്ക് 'മിഷന്‍ 2030' എന്ന പേരില്‍ മാസ്റ്റര്‍ പ്ലാന്‍ കൊണ്ടുവരുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. മാസ്റ്റര്‍ പ്ലാനില്‍ കേരളത്തിന്റെ ജിഡിപിയില്‍ വിനോദ സഞ്ചാര മേഖലയുടെ സംഭാവന നിലവിലെ 12 ശതമാനത്തില്‍ നിന്ന് 20 ശതമാനമാക്കനുള്ള നയങ്ങളും നിര്‍ദേശങ്ങളുമുണ്ടാകും.

കേരളീയത്തില്‍ വിനോദ സഞ്ചാര മേഖലയുമായി ബന്ധപ്പെട്ട സെമിനാറില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.മാസ്റ്റര്‍ പ്ലാനില്‍ എല്ലാ മേഖലകള്‍ക്കും പരിഗണന നല്‍കും.

മദ്യശാലകളിലെ ഡ്രൈ ഡേ ഒഴിവാക്കുന്നത് തദ്ദേശ വകുപ്പുമായും ചര്‍ച്ച ചെയ്യേണ്ട കാര്യമാണ്. ടൂറിസം മേഖലയില്‍ സ്വകാര്യ നിക്ഷേപം വന്‍തോതില്‍ പ്രയോജനപ്പെടുത്തുന്ന പദ്ധതികള്‍ അടുത്ത വര്‍ഷം നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു.

സ്വകാര്യ മേഖലയുടെ കൂടി പങ്കാളിത്തത്തോടെ മാത്രമേ ആഗോളതലത്തില്‍ കേരളം ടൂറിസത്തിന് ഇടം സുസ്ഥിരമാക്കാനാകൂ.ടൂറിസത്തില്‍ സ്വകാര്യ നിക്ഷേപത്തിന് വലിയ സാധ്യതയാണ് ഉള്ളതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

ടൂറിസം സെക്രട്ടറി കെ ബി ബിജു, സന്തോഷ് ജോര്‍ജ് കുളങ്ങര, ഉത്തരവാദിത്വ ടൂറിസത്തിന്റെ ഡബ്ല്യൂടിഎം ഉപദേഷ്ടാവ് ഹരോള്‍ഡ് ഗുഡ് വിന്‍, ടൂറിസം അഡീഷണല്‍ ഡയറക്ടര്‍ എസ് പ്രേംകുമാര്‍, കിറ്റ്‌സ് ഡയറക്ടര്‍ ഡോ. ദിലീപ് മാധവ്, ഉത്തരവാദിത്വ ടൂറിസം മിഷന്‍ സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ കെ രൂപേഷ് കുമാര്‍, സിജിഎച്ച്ആര്‍ത്ത് സഹസ്ഥാപകന്‍ ജോസ് ഡൊമിനിക്, കെടിഎം മുന്‍ പ്രസിഡന്റ് ബേബി മാത്യു, മഡ്ഡി ബൂട്ട്‌സ് എം ഡി പ്രദീപ് മൂര്‍ത്തി, കോട്ടയ്ക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി പി എം വാര്യര്‍, പൈതൃകം ഹോസ്പിറ്റാലിറ്റി ഗ്രൂപ്പ് എംഡി സജീവ് കുറുപ്പ് എന്നിവര്‍ പങ്കെടുത്തു.

Tourism muhammad riyas