ശിവഗിരി: ആധുനിക കേരളത്തിന് തറക്കല്ലിട്ട മഹാത്മാവാണ് ശ്രീനാരായണഗുരുദേവനെന്നും, ഗുരുദേവന്‍ ആയിരുന്ന കുമാരനാശാനെ കാലത്തിന് സംഭാവന ചെയ്തതെന്നും മന്ത്രി എം. ബി. രാജേഷ് അഭിപ്രായപ്പെട്ടു.
ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ആശാന്‍ ദേഹവിയോഗ ശതാബ്ദി ആചരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ശ്രീനാരായണഗുരുവുമായുള്ള കൂടിക്കാഴ്ചയാണ് മഹാകവി കുമാരനാശാനെ പാകപ്പെടുത്തിയത്.
ചെറിയ കവിതകള്‍ രചിച്ചു നട വേളയില്‍ ഗുരുവിന്റെ അനുഗ്രഹമായിരുന്നു അടിമുടി മാറ്റിയത്. ശ്രീനാരായണഗുരു തന്നെ എപ്രകാരമാണ് സ്വാധീനിച്ചതെന്ന് ആശാന്‍ രേഖപ്പെടുത്തിയിരുന്നു.
ഗുരുവിനെ ദൈവമായിട്ടാണ് ആശാന്‍ ഹൃദയത്തില്‍ സ്വീകരിച്ചത്. അനാചാരങ്ങള്‍ക്കെതിരെ തൂലിക ചലിപ്പിക്കാന്‍ ആശാന് കഴിഞ്ഞു, സാമൂഹിക പ്രശ്‌നങ്ങളെ മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള രചനകളായിരുന്നു ആശാന്റേതെന്നും മന്ത്രി തുടര്‍ന്ന് പറഞ്ഞു.
ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി അധ്യക്ഷത വഹിച്ചു. കുമാരനാശാന്‍ ന്നും ജനഹൃദയങ്ങളില്‍ ജീവിക്കുന്നത് ശ്രീനാരായണഗുരുദേവന്റെ അനുഗ്രഹം ലഭിച്ചതിനാലാണ് എസ്.എന്‍.ഡി.പി യോഗത്തിന്റെ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ഭാരിച്ച ഉത്തരവാദിത്വങ്ങള്‍ നിറവേറ്റേി വന്നതിനാല്‍ സാഹിത്യരംഗത്ത് പൂര്‍ണ്ണമായും ശ്രദ്ധ പതിപ്പിക്കാന്‍ ആശാന് കഴിഞ്ഞിരുന്നില്ലായെന്ന് സ്വാമി പറഞ്ഞു.
മുന്‍മന്ത്രി സി ദിവാകരന്‍, പ്രൊഫ. വിശ്വമംഗലം സുന്ദരേശന്‍, ഡോ. എം ആര്‍ തമ്പാന്‍, പ്രൊഫ. സഹൃദയന്‍ തമ്പി, പ്രൊഫ. എം.ചന്ദ്രബാബു, മലയാലപ്പുഴ സുധന്‍, അയിലം ഉണ്ണികൃഷ്ണന്‍, ഡോ. ബി ഭുവനേന്ദ്രന്‍, ഡോ. സിനി, ഡോ. എസ് ജയപ്രകാശ്, ബ്രഹ്മചാരി അനീഷ് എന്നിവര്‍ പ്രസംഗിച്ചു.
ഗാന്ധിഭവന്‍ ഡയറക്ടര്‍ ഡോ. പുനലൂര്‍ സോമരാജനെ സച്ചിദാനന്ദ സ്വാമി ആദരിച്ചു. ജയന്‍ തിരുവനന്തപുരം രചിച്ച കേരളത്തിലെ ഈഴവരുടെ ചരിത്രം എന്ന ഗ്രനഥം സച്ചിദാനന്ദ സ്വാമി മന്ത്രി രാജേഷിന് നല്‍കി പ്രകാശനം ചെയ്തു.