'ശമ്പളവും പെൻഷനും മുടങ്ങില്ല', പണം ഒരുമിച്ച് പിൻവലിക്കാനാകില്ല; വീണ്ടും കേന്ദ്രസർക്കാരിനെതിരെ ധനമന്ത്രി

പണം ഒരുമിച്ച് പിൻവലിക്കാൻ കഴിയില്ലെന്നും 5000രൂപ നിയന്ത്രണങ്ങളോടെ പിൻവലിക്കാമെന്നും മന്ത്രി കൂട്ടിച്ചേർത്തു

author-image
Greeshma Rakesh
New Update
'ശമ്പളവും പെൻഷനും മുടങ്ങില്ല', പണം ഒരുമിച്ച് പിൻവലിക്കാനാകില്ല; വീണ്ടും കേന്ദ്രസർക്കാരിനെതിരെ ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ശമ്പള പ്രതിസന്ധിയിൽ പ്രതിഷേധം ഉയരുന്നതിനിടെ പ്രതികരണവുമായി ധനമന്ത്രി കെഎൻ ബാലഗോപാൽ.ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും പ്രതിസന്ധി മൂന്നു ദിവസത്തിനകം പരിഹരിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.ശമ്പളവും പെൻഷനും മുടങ്ങില്ല. സാങ്കേതിക പ്രശ്‌നമാണ് നിലവിലുള്ളതെന്നും മന്ത്രി പറഞ്ഞു.

അതേസമയം പണം പിൻവലിക്കാൻ കേന്ദ്രം നിയന്ത്രണമേർപ്പെടുത്തിയതാണ് നിലവിലെ പ്രശ്നത്തിന് കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പണം ഒരുമിച്ച് പിൻവലിക്കാൻ കഴിയില്ലെന്നും 5000രൂപ നിയന്ത്രണങ്ങളോടെ പിൻവലിക്കാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കേരളത്തിന് ലഭിക്കേണ്ട തുക കേന്ദ്രം തടഞ്ഞുവെച്ചേക്കുവാണെന്ന് ധനമന്ത്രി പറഞ്ഞു. 13,608 കോടി രൂപ കേരളത്തിന് കിട്ടാനുണ്ട്. കേസ് കൊടുത്തതിന്റെ പേരിൽ പണം തടഞ്ഞിരിക്കുകയാണെന്ന് ധനമന്ത്രി വ്യക്തമാക്കി.എന്നാൽ എല്ലാ ജീവനക്കാരുടെയും അക്കൗണ്ടിൽ പണമെത്താതെ സമരം പിൻവലിക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ.അതെസമയം പ്രതിപക്ഷ സംഘടനകൾ സമരം ചെയ്യാൻ കാത്തിരിക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

kerala central government government employees k.N Balagopal salary crisis