മന്ത്രി കെ. കൃഷ്ണന്‍ കുട്ടി കേന്ദ്ര വൈദ്യുത മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

സംസ്ഥാന വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍ കുട്ടി കേന്ദ്ര വൈദ്യുതമന്ത്രി ആര്‍. കെ. സിങ്ങുമായി ശ്രീശക്തി ഭവനില്‍ കൂടിക്കാഴ്ച്ച നടത്തി.

author-image
Web Desk
New Update
മന്ത്രി കെ. കൃഷ്ണന്‍ കുട്ടി കേന്ദ്ര വൈദ്യുത മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: സംസ്ഥാന വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍ കുട്ടി കേന്ദ്ര വൈദ്യുതമന്ത്രി ആര്‍. കെ. സിങ്ങുമായി ശ്രീശക്തി ഭവനില്‍ കൂടിക്കാഴ്ച്ച നടത്തി.

സംസ്ഥാനത്തെ ജലവൈദ്യുത പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി പവര്‍ പ്രോജക്റ്റുകള്‍ക്ക് ഏകജാലക സംവിധാനം ഒരുക്കുക, നിലവിലുള്ള പദ്ധതികളുടെ വ്യവസ്ഥകളില്‍ ഇളവ് അനുവദിക്കുക, പദ്ധതികള്‍ക്ക് കേന്ദ്രത്തിന്റെ സാമ്പത്തിക സഹായം നല്‍കുക, നബാര്‍ഡില്‍ നിന്നും കുറഞ്ഞ പരിശ നിരക്കില്‍ ലോണ്‍ നല്‍കുക, 2018 ലെ ആര്‍.ഡി. എസ്. സ്‌കീമിന്റെ നിരക്ക് പുതുക്കുക, സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കുന്നതിന് ബദല്‍ മാര്‍ഗരേഖ അംഗീകരിക്കുക തുടങ്ങിയ കേരളത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്രമന്ത്രിയുമായി ചര്‍ച്ച ചെയ്തു.

പുതിയതായി സ്ഥാപിക്കുന്ന ഇ.വി ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ഉണ്ടാകുന്ന അഡിഷണല്‍ ഇന്‍ഫ്രാസ്‌ട്രെക്ച്ചറിന്റെ ചെലവ് വഹിക്കണമെന്നും അങ്കന്‍ ജ്യോതി പദ്ധതി വിപുലപ്പെടുത്തുന്നതിന് സാമ്പത്തിക സഹായം നല്‍കണമെന്നും കേരളം ആവശ്യപ്പെട്ടു. കേരളത്തില്‍ സുലഭമായ തോറിയം അടിസ്ഥാനമാക്കിയുള്ള വൈദ്യുത ഉല്പാദനം അനുവദിക്കുകയെന്ന
കേരളത്തിന്റെ ആവശ്യവും മന്ത്രി കൂടിക്കാഴ്ചയില്‍ ഉന്നയിച്ചു.

കേരളത്തിന്റെ ആവശ്യങ്ങളെല്ലാം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി അറിയിച്ചതായി മന്ത്രി കെ. കൃഷ്ണന്‍ കുട്ടി പറഞ്ഞു.

 

india k krishnan kutty power minister