'സർക്കാരുമായി ആലോചിച്ചില്ല'; വിസിയെ സസ്പെൻഡ് ചെയ്ത ഗവർണറുടെ നടപടി ശരിയായില്ലെന്ന് മന്ത്രി

ഗവർണർ ഒറ്റയ്ക്കെടുത്ത തീരുമാനമാണ്, സർക്കാരുമായോ വകുപ്പുമായോ ആലോചിട്ടില്ല, അതിനാൽ നടപടി അംഗീകരിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി

author-image
Greeshma Rakesh
New Update
'സർക്കാരുമായി ആലോചിച്ചില്ല'; വിസിയെ സസ്പെൻഡ് ചെയ്ത ഗവർണറുടെ നടപടി ശരിയായില്ലെന്ന് മന്ത്രി

 

വയനാട്: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ മന്ത്രി ജെ ചിഞ്ചുറാണി. പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർത്ഥി ജെ.എസ് സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് വെറ്ററിനറി സർവകലാശാല വൈസ് ചാൻസലറെ സസ്‌പെൻഡ് ചെയ്ത ഗവർണറുടെ നടപടി ശരിയായില്ലെന്ന് മന്ത്രി വിമർശിച്ചു.ഗവർണർ ഒറ്റയ്ക്കെടുത്ത തീരുമാനമാണ്, സർക്കാരുമായോ വകുപ്പുമായോ ആലോചിട്ടില്ല, അതിനാൽ നടപടി അംഗീകരിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

സർവകലാശാലയുടെ ഡീൻ എന്ന് പറയുന്നയാൾ കുട്ടികളുടെ ഉത്തരവാദിത്തമുള്ള, ഹോസ്‌റ്റലിന്റെ ചുമതലയുള്ളയാളാണ്. എന്നും നടക്കുന്ന വിഷയം അയാൾ അന്വേഷിക്കണമായിരുന്നു. കുട്ടിയുടെ മരണം പോലും ഹോസ്റ്റലിലെ മറ്റാരോ ആണ് അറിയിച്ചത്. ഗുരുതരമായ തെറ്റ് സംഭവിച്ചിട്ടുണ്ട്. ഡീനെ അന്വേഷണ വിധേയമായി മാറ്റി നിർത്താൻ നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

യൂണിവേഴ്‌സിറ്റിയുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുകയാണ്. മൂന്ന് വർഷത്തേക്ക് അവരെ ഡീബാർ ചെയ്തു. അത് നിസാരപ്പെട്ട കാര്യമല്ല. സർവകലാശാല ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

arif muhammad khan siddharth death case veterinary college Student Dead J Chinju Rani VC Suspension