'വയനാട്ടിൽ എത്തിയത് ജനങ്ങളെ കേൾക്കാൻ'; രാഷ്ട്രീയമായി ഉപയോഗിക്കാനോ മുതലെടുപ്പിനോ അല്ലെന്ന് വനംമന്ത്രി

വയനാട്ടിൽ എത്തിയില്ലെന്ന വിമർശനത്തിൽ പ്രതികരിച്ച് മന്ത്രി എകെ ശശീന്ദ്രൻ. നേരത്തെ എത്തേണ്ടതായിരുന്നു, എന്നാൽ പല സാങ്കേതിക പ്രശ്നങ്ങൾ കാരണം എത്താൻ സാധിക്കാതെ പോയെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു

author-image
Greeshma Rakesh
New Update
'വയനാട്ടിൽ എത്തിയത് ജനങ്ങളെ കേൾക്കാൻ'; രാഷ്ട്രീയമായി ഉപയോഗിക്കാനോ മുതലെടുപ്പിനോ അല്ലെന്ന് വനംമന്ത്രി

 

കൽപ്പറ്റ: വയനാട്ടിൽ എത്തിയില്ലെന്ന വിമർശനത്തിൽ പ്രതികരിച്ച് മന്ത്രി എകെ ശശീന്ദ്രൻ. നേരത്തെ എത്തേണ്ടതായിരുന്നു, എന്നാൽ പല സാങ്കേതിക പ്രശ്നങ്ങൾ കാരണം എത്താൻ സാധിക്കാതെ പോയെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.വയനാട്ടിൽ എത്തിയത് ജനങ്ങളെ കേൾക്കാനാണെന്നും രാഷ്ട്രീയമായി ഉപയോഗിക്കാനോ മുതലെടുപ്പിനോ അല്ലെന്നും അദ്ദേഹം പ്രതികരിച്ചു.അതെസമയം വനംമന്ത്രിക്കെതിരെ പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ജനപ്രതിനിധികൾ ഉൾപ്പെടെ എല്ലാവരുടെയും സഹകരണം വേണം. അജീഷിന്റെയും പോളിന്റെയും വീടുകൾ സന്ദർശിക്കുെമന്നും മന്ത്രി പറഞ്ഞു, വാകേരിയിൽ പ്രജീഷിന്റെ വീട്ടിൽ നേരത്തെ എത്തേണ്ടതായിരുന്നു. മന്ത്രി എത്തുന്നതിനേക്കാൾ പ്രധാനം ശാശ്വതമായ പരിഹാരം കാണലാണ്. വയനാട്ടിലെ പ്രതിഷേധത്തിൽ കേസെടുത്തതിൽ അപാകതയില്ലെന്നും അത് സ്വാഭാവിക നടപടി മാത്രമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതെസമയം വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മന്ത്രിമാരുടെ സംഘം ചർച്ച ഉടൻ ആരംഭിക്കും. രാവിലെ തന്നെ മന്ത്രിമാർ വയനാട്ടിൽ എത്തിയിരുന്നു. മന്ത്രിമാരായ കെ രാജൻ, എം.ബി രാജേഷ്, എ.കെ ശശീന്ദ്രൻ എന്നിവരാണ് ജില്ലയിൽ എത്തുന്നത്. രാവിലെ 10 മണിക്ക് സുൽത്താൻബത്തേരി മുനിസിപ്പൽ ഹാളിൽ സർവകക്ഷി യോഗത്തിൽ പങ്കെടുക്കുന്നു.തുടർന്ന് ഉദ്യോഗസ്ഥരുമായും മന്ത്രിമാർ കൂടിക്കാഴ്ച നടത്തും.

മാത്രമല്ല വന്യജീവി ആക്രമണത്തിനിരയായവരുടെ കുടുംബാംഗങ്ങളെ മന്ത്രിതല സംഘം ചൊവ്വാഴ്ച സന്ദർശിച്ചേക്കും.അതെസമയം തുടർച്ചയായുള്ള വന്യജീവി ആക്രമണത്തിൽ യുഡിഎഫിന്റെ രാപ്പകൽ സമരവും ചൊവ്വാഴ്ച നടക്കും.രാവിലെ 10 മണിക്ക് കളക്ടറേറ്റിന് മുന്നിൽ കെ മുരളീധരൻ എംപി സമരം ഉദ്ഘാടനം ചെയ്യും.അതെസമയം മന്ത്രിമാർക്കെതിരെ പരസ്യ പ്രതിഷേധം സംഘടിപ്പിക്കാനാണ് ബിജെപിയുടെ തീരുമാനം.

wayanad wild animal attack minister ak shasheendran