ആഗോള മലയാളി പ്രവാസി സംഗമം; മൈഗ്രേഷന്‍ കോണ്‍ക്ലേവ് ജനുവരി 18 ന് തിരുവല്ലയില്‍

ആഗോള മലയാളി പ്രവാസി സംഗമം മൈഗ്രേഷന്‍ കോണ്‍ക്ലേവ് 2024 ജനുവരി 18 ന്. തിരുവല്ലയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

author-image
Web Desk
New Update
ആഗോള മലയാളി പ്രവാസി സംഗമം; മൈഗ്രേഷന്‍ കോണ്‍ക്ലേവ് ജനുവരി 18 ന് തിരുവല്ലയില്‍

 

പത്തനംതിട്ട: ആഗോള മലയാളി പ്രവാസി സംഗമം മൈഗ്രേഷന്‍ കോണ്‍ക്ലേവ് 2024 ജനുവരി 18 ന്. തിരുവല്ലയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കോണ്‍ക്ലേവില്‍ 3000 പേര്‍ നേരിട്ടും ഒരു ലക്ഷം പേര്‍ ഓണ്‍ലൈനായും പങ്കെടുക്കുമെന്ന് രക്ഷാധികാരി ഡോ.തോമസ് ഐസക് അറിയിച്ചു. ഐസക് വ്യക്തമാക്കി. എകെജി പഠന ഗവേഷണ കേന്ദ്രവും, വിഎസ് ചന്ദ്രശേഖരപിള്ള പഠന ഗവേഷണ കേന്ദ്രവും സംയുക്തമാണ് മൈഗ്രേഷന്‍ കോണ്‍ക്ലേവ് 2024 സംഘടിപ്പിക്കുന്നത്.

75 വിദേശ രാജ്യങ്ങളില്‍ നിന്നും വിവിധ സംസ്ഥാനങ്ങളില്‍ നിന്നും പ്രതിനിധികള്‍ പങ്കെടുക്കും. കേരളത്തിലെ എല്ലാ മന്ത്രിമാരും നേരിട്ടോ ഓണ്‍ലൈനായോ പരിപാടിയുടെ ഭാഗമാകും.

നാലുദിവസം നീണ്ടു നില്‍ക്കുന്ന കോണ്‍ക്ലേവില്‍ പ്രവാസികളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ രൂപരേഖ തയ്യാറാക്കും. ഇന്ത്യ, ഗള്‍ഫ്, യൂറോപ്പ്, അമേരിക്ക എന്നിങ്ങനെ നാല് ആഗോള മേഖലകളായി തിരിച്ച് വയോജന സംരക്ഷണം, ഉന്നത വിദ്യാഭ്യാസത്തിനുള്ള പിന്തുണ, നൈപുണ്യ പരിശീലനം, സംരഭകത്വ വികസനം എന്നിവ പ്രധാന വിഷയങ്ങളാക്കിയാണ് ആഗോള സമ്മേളനം ചേരുക.

kerala cpm thiruvalla migration conclave