വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജോ ബൈഡന് പകരം ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർത്ഥിയായി ഇത്തവണ മിഷേൽ ഒബാമ മത്സരിക്കണമെന്ന ആവശ്യം ശക്തം.പ്രസിഡൻ്റ് തെരഞ്ഞെടുപ്പിനുള്ള ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർത്ഥിയായി പ്രസിഡൻ്റ് ജോ ബൈഡനെ മാറ്റി മുൻ പ്രഥമ വനിത മിഷേൽ ഒബാമയാണ് മുൻനിര തിരഞ്ഞെടുപ്പെന്ന് ഒരു സർവേ വ്യക്തമാക്കുന്നു.
സ്ഥാനാർഥിയെ തീരുമാനിക്കുന്നത് സംബന്ധിച്ച് നടന്ന വോട്ടെടുപ്പിൽ ഡെമോക്രാറ്റ് സഭാംഗങ്ങളിൽ പകുതിയോളം പേർ ബൈഡൻ മാറണമെന്ന അഭിപ്രായമുള്ളവരാണ്. ഇവർ ഇക്കാര്യം പരസ്യമായി അറിയിക്കുകയും ചെയ്തു.വോട്ടെടുപ്പിൽ പങ്കെടുത്ത 48% പേർ നവംബറിലെ തെരഞ്ഞെടുപ്പിന് മുമ്പ് ജോ ബൈഡന് പകരം മറ്റൊരു സ്ഥാനാർത്ഥിയെ കണ്ടെത്തുന്നതിനെ അംഗീകരിച്ചു. 81 കാരനായ ജോ ബൈഡന് പകരക്കാരനായി മിഷേൽ ഒബാമയ്ക്ക് 20 ശതമാനം വോട്ടുകൾ ലഭിച്ചു.
വൈസ് പ്രസിഡൻ്റ് കമല ഹാരിസ്, മുൻ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിൻ്റൺ, കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസോം, മിഷിഗൺ ഗവർണർ ഗ്രെച്ചൻ വിറ്റ്മർ എന്നിവരായിരുന്നു മറ്റ് മത്സരാർത്ഥികൾ.കമലാ ഹാരിസിന് 15 ശതമാനത്തോളം വോട്ട് ലഭിച്ചപ്പോൾ 12 ശതമാനം പേർ ഹിലരി ക്ലിൻ്റണും ഡൊണാൾഡ് ട്രംപും തമ്മിലുള്ള മത്സരത്തെ അനുകൂലിച്ചു.പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ മിഷേൽ ഒബാമയോട് പലതവണ ആവശ്യപ്പെട്ടിരുന്നു.