തലസ്ഥാനത്ത് മെട്രോ നിർമിക്കാൻ നിർദേശം; പദ്ധതി രേഖ ഈ മാസം നൽകും

തലസ്ഥാനത്ത് ലൈറ്റ് മെട്രോയ്ക്കു പകരം സാധാരണ മെട്രോ നിർമിക്കാൻ നിർദേശം.തിരുവനന്തപുരം കോഴിക്കോട് മെട്രോ പദ്ധതികളുടെ നിർവഹണ ഏജൻസിയായ കൊച്ചി ലിമിറ്റഡിന്റേതാണ് (കെഎംആർ എൽ) നിർദേശം.

author-image
Greeshma Rakesh
New Update
 തലസ്ഥാനത്ത് മെട്രോ നിർമിക്കാൻ നിർദേശം; പദ്ധതി രേഖ ഈ മാസം നൽകും

 

കൊച്ചി: തലസ്ഥാനത്ത് ലൈറ്റ് മെട്രോയ്ക്കു പകരം സാധാരണ മെട്രോ നിർമിക്കാൻ നിർദേശം.തിരുവനന്തപുരം കോഴിക്കോട് മെട്രോ പദ്ധതികളുടെ നിർവഹണ ഏജൻസിയായ കൊച്ചി ലിമിറ്റഡിന്റേതാണ് (കെഎംആർ എൽ) നിർദേശം.

തിരുവനന്തപുരത്ത് നടന്ന സമഗ്ര ഗതാഗത പ്ലാനിന്റെ (സിഎംപി - കോംപ്രിഹെൻസീവ് മൊബിലിറ്റി പ്ലാൻ) അടിസ്‌ഥാനത്തിലാണ് മെട്രോ തന്നെ മതിയെന്ന തീരുമാനത്തിൽ എത്തിയത്. അവസാന പദ്ധതിരേഖ ഈ മാസം സംസ്‌ഥാന സർക്കാരിന്റെ പരിഗണനയ്ക്കു നൽകുമെന്ന് കെഎംആർ എൽ എംഡി ലോക്നാഥ് ബെഹ്റ പറഞ്ഞു.

ടെക്നോസിറ്റിയിൽ നിന്ന് നേമം വഴി പള്ളിച്ചലിലേക്ക് 27.4 കിലോമീറ്ററും കഴക്കൂട്ടത്തു നിന്ന് ഈഞ്ചയ്ക്കലിലേക്ക് 14.7 കിലോ മീറ്ററുമുള്ള 2 ലൈനുകൾ നിർമ്മിക്കാനാണ് കെഎംആർ എൽ നിർദേശിച്ചിട്ടുള്ളത്. രണ്ടു ലൈനുകളിലുമായി 37 സ്‌റ്റേഷനു കളും പള്ളിപ്പുറത്ത് ഡിപ്പോയും മെട്രോ യാഡുമുണ്ടാകും.

2051ൽ ഈ റൂട്ടിൽ തിരക്കുള്ള സമയത്ത് മണിക്കൂറിൽ ഒരു വശത്തേക്കു മാത്രം 19,747 യാത്രക്കാർ ഉണ്ടാകുമെന്നാണു സിഎംപിയിലെ കണ്ടത്തൽ.തിരുവനന്തപുരം മെട്രോയുടെ ഈഞ്ചയ്ക്കൽ മുതൽ കിള്ളിപ്പാലം വരെ ഭൂമിക്കടിയിലൂടെ കടന്നുപോകുന്ന വിധത്തിലുള്ള നിർമാണത്തിനാണ് നിർദേശം.

metro project document metro train Thiruvananthapuram