രാജസ്ഥാനിൽ കോൺഗ്രസിന് തിരിച്ചടി;സച്ചിൽ പൈലറ്റിന്റെ വിശ്വസ്തൻ ഉൾപ്പെടെ നിരവധി നേതാക്കൾ ബിജെപിയിലേയ്ക്ക്

ജനങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ടെന്നാണ് പാർട്ടിയിലെത്തിയ നേതാക്കൾ പറഞ്ഞതെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ സി.പി. ജോഷി കഴിഞ്ഞദിവസം നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു.

author-image
Greeshma Rakesh
New Update
രാജസ്ഥാനിൽ കോൺഗ്രസിന് തിരിച്ചടി;സച്ചിൽ പൈലറ്റിന്റെ വിശ്വസ്തൻ ഉൾപ്പെടെ നിരവധി നേതാക്കൾ ബിജെപിയിലേയ്ക്ക്

യ്‌പുർ: രാജസ്ഥാനിൽ കോൺഗ്രസിന് തിരിച്ചടി. നിയമസഭാതിരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ശേഷിക്കെ കോൺഗ്രസ് മുൻ എം.എൽ.എ.മാരായ ചന്ദ്രശേഖർ വൈദ്, നന്ദലാൽ പൂനിയ, മുൻ മേയർ ജ്യോതി ഖണ്ഡേൽവാൾ എന്നിവരുൾപ്പെടെ നിരവധി നേതാക്കൾ കോൺഗ്രസ് വിട്ട് ബി.ജെ.പി.യിൽ ചേർന്നു.മുതിർന്ന കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റിന്റെ വിശ്വസ്തനാണ് ഖണ്ഡേൽവാൾ. മുൻ ധനമന്ത്രി ചന്ദൻമൽ ബൈദിന്റെ മകനാണ് ചന്ദ്രശേഖർ.

ജനങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ടെന്നാണ് പാർട്ടിയിലെത്തിയ നേതാക്കൾ പറഞ്ഞതെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ സി.പി. ജോഷി കഴിഞ്ഞദിവസം നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മണ്ഡാവയിൽനിന്ന് സ്വതന്ത്ര സ്ഥാനാർഥിയായി നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച ഹരിസിങ് ചരൺ, കോൺഗ്രസ് നേതാവ് സൻവർമൽ മെഹാരിയ, മുൻ ഐ.പി.എസ്. ഓഫീസർമാരായ കേസർസിങ് ഷെഖാവത്ത്, ഭീംസിങ് എന്നിവരാണ് ബി.ജെ.പി.യിൽ ചേർന്ന മറ്റുള്ളവർ. നവംബർ 25-നാണ് രാജസ്ഥാനിൽ തിരഞ്ഞെടുപ്പ്.

BJP assembly election Rajasthan congress sachin pilot