ന്യൂഡല്‍ഹി: യുവാവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ച് തെളിവു നശിപ്പിക്കാന്‍ ശ്രമം. സൗത്ത് ഈസ്റ്റ് ഡല്‍ഹിയിലെ നിസാമുദീനിലാണ് സംഭവം. നിസാം നഗറില്‍ താമസിക്കുന്ന ആസാദ് (25) ആണ് കൊല്ലപ്പെട്ടത്. കേസില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്നു പേരെ അറസ്റ്റ് ചെയ്തു.
ഡിസംബര്‍ 21 ന് രാത്രിയിലാണ് ആസാദിനെ കൊലപ്പെടുത്തിയതെന്ന് അറസ്റ്റിലായവര്‍ പൊലീസിനോട് പറഞ്ഞു. ആസാദ് പ്രതികളിലൊരാളെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു. കൊലപാതകത്തിലേക്ക് നയിച്ചത് ഇതാണ്. തെളിവുനശിപ്പിക്കുന്നതിനാണ് മൃതദേഹം കത്തിച്ചത്. ഡല്‍ഹിയിലെ കുസ്റോ പാര്‍ക്കില്‍ നിന്ന് പാതിവെന്ത മൃതദേഹം കണ്ടെത്തി. അന്വേഷണം തുടരുന്നു.