കോതമംഗലം വേട്ടാമ്പാറയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

പെരിയാറില്‍ യുവാവ് ഒഴുക്കില്‍പ്പെട്ട് മുങ്ങിമരിച്ചു. കോതമംഗലത്തിന് സമീപം വേട്ടാമ്പാറ ഭാഗത്ത് പെരിയാറില്‍ കുളിക്കാന്‍ ഇറങ്ങിയ, കണ്ണൂര്‍ ഏഴിമല കരിമ്പാനില്‍ ജോണിന്റെ മകന്‍ ടോണി (38) ആണ് മരിച്ചത്. കൊച്ചി മെട്രോ ട്രാഫിക് കണ്‍ട്രോളര്‍ ആണ്.

author-image
Web Desk
New Update
കോതമംഗലം വേട്ടാമ്പാറയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

ഏബിള്‍ സി. അലക്‌സ്

കോതമംഗലം: പെരിയാറില്‍ യുവാവ് ഒഴുക്കില്‍പ്പെട്ട് മുങ്ങിമരിച്ചു. കോതമംഗലത്തിന് സമീപം വേട്ടാമ്പാറ ഭാഗത്ത് പെരിയാറില്‍ കുളിക്കാന്‍ ഇറങ്ങിയ, കണ്ണൂര്‍ ഏഴിമല കരിമ്പാനില്‍ ജോണിന്റെ മകന്‍ ടോണി (38) ആണ് മരിച്ചത്. കൊച്ചി മെട്രോ ട്രാഫിക് കണ്‍ട്രോളര്‍ ആണ്.

വേട്ടാമ്പാറ പമ്പ് ഹൗസിന് സമീപം അയ്യപ്പന്‍കടവില്‍ ഞായര്‍ വൈകിട്ട് 3.15-ഓടെയാണ് സംഭവം. കൊച്ചി മെട്രോയിലെ ജീവനക്കാരായ അഞ്ചംഗ സംഘമാണ് ഇവിടെ ഉച്ചയോടെ വിനോദയാത്രക്കെത്തിയത്.
സുഹൃത്തുക്കളുമൊത്ത് കുളിക്കാനിറങ്ങിയ ടോണി നീന്തുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് മുങ്ങിത്താഴുകയായിരുന്നു.

കോതമംഗലം ഫയര്‍ഫോഴ്‌സ് സ്‌കൂബാ ടീം രണ്ട് മണിക്കൂറോളം പുഴയില്‍ തിരച്ചില്‍ നടത്തി. കാണാതായ ഭാഗത്തുനിന്ന് അര കിലോമീറ്റര്‍ മാറി പുഴയിലെ പൊട്ടവഞ്ചി ഭാഗത്തുനിന്നും വൈകിട്ട് 6 ഓടെ മൃതദേഹം കണ്ടെടുത്തു. മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

കോതമംഗലം അഗ്‌നി രക്ഷാനിലയം സ്റ്റേഷന്‍ ഓഫീസര്‍ സി. പി ജോസിന്റെ നേതൃത്വത്തില്‍ പി. കെ എല്‍ദോസ്, എം അനില്‍കുമാര്‍, മുഹമ്മദ് ഷാഫി, പി.എം റഷീദ്, സിദ്ദീഖ് ഇസ്മയില്‍, അനുരാജ് എം ആര്‍, അന്‍സല്‍ കെ എ, വൈശാഖ് ആര്‍ എച്ച്, ബിനു പി, സുധീഷ്, അഖില്‍ എന്നിവരടങ്ങിയ സംഘമാണ് തിരച്ചിലില്‍ പങ്കെടുത്തത്.

kerala death kothamangalam