വെള്ളം കുടിച്ചപ്പോള്‍ അബദ്ധത്തില്‍ തേനീച്ചയെ വിഴുങ്ങി; പിന്നാലെ ശ്വാസതടസം, യുവാവിന് ദാരുണാന്ത്യം

മധ്യപ്രദേശിലെ ബെറാസിയയില്‍ വെള്ളം കുടിക്കുന്നിതിനിടെ ശ്രദ്ധിക്കാതെ ജീവനുള്ള തേനീച്ചയെ വിഴുങ്ങിയ യുവാവ് മരിച്ചു. നാക്കിലും അന്നനാളത്തിനും തേനീച്ചയുടെ കുത്തേറ്റ് ഗുരുതരാവസ്ഥയിലായ 22 കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

author-image
Priya
New Update
വെള്ളം കുടിച്ചപ്പോള്‍ അബദ്ധത്തില്‍ തേനീച്ചയെ വിഴുങ്ങി; പിന്നാലെ ശ്വാസതടസം, യുവാവിന് ദാരുണാന്ത്യം

ഭോപ്പാല്‍: മധ്യപ്രദേശിലെ ബെറാസിയയില്‍ വെള്ളം കുടിക്കുന്നിതിനിടെ ശ്രദ്ധിക്കാതെ ജീവനുള്ള തേനീച്ചയെ വിഴുങ്ങിയ യുവാവ് മരിച്ചു. നാക്കിലും അന്നനാളത്തിനും തേനീച്ചയുടെ കുത്തേറ്റ് ഗുരുതരാവസ്ഥയിലായ 22 കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ബെറാസിയയിലെ മന്‍പുറ സ്വദേശിയായ ഹിരേന്ദ്ര സിങ് ആണ് ബുധനാഴ്ച രാത്രി മരിച്ചത്. രാത്രി ഭക്ഷണത്തിന് ശേഷം കുടിക്കാന്‍ വെച്ച വെള്ളത്തില്‍ തേനീച്ച വീണത് ഹിരേന്ദ്ര കണ്ടില്ല.

വെള്ളം കുടിച്ചതിന് പിന്നാലെ ഇയാള്‍ക്ക് ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു എന്ന് കുടുംബം പറയുന്നു. തുടര്‍ന്ന് യുവാവിനെ ബെറാസിയയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അവിടെ നിന്ന് ഹാമിദിയ ആശുപത്രിയിലേക്ക് എത്തിച്ചു. ചികിത്സയിലിരിക്കെയാണ് യുവാവ് മരിച്ചത്. ചികിത്സയ്ക്കിടെ ഛര്‍ദിച്ചപ്പോള്‍ തേനീച്ച പുറത്തുവന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. സംഭവത്തില്‍ ബെറാസിയ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

death madhyapradesh bee