കാസര്‍ഗോഡ്: ബേഡകത്ത് ഭര്‍തൃ വീട്ടില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. ഗാര്‍ഹിക പീഡന വകുപ്പ് ചുമത്തിയാണ് ഭര്‍ത്താവ് അസ്‌കറിനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
സ്ത്രീധനത്തിന്റെ പേരില്‍ അസ്‌കര്‍ യുവതിയെ പീഡിപ്പിച്ചിരുന്നുവെന്ന് മുര്‍സീനയുടെ കുടുംബം പരാതി നല്‍കിയിരുന്നു. ഡിസംബര്‍ അഞ്ചിനാണ് മുര്‍സീനയെ ഭര്‍തൃ വീട്ടില്‍ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും മാതാപിതാക്കളും നിരന്തരം പീഡിപ്പിച്ചിരുന്നുവെന്ന് മുര്‍സീന പറഞ്ഞിരുന്നു. മകളുടെ മരണം വൈകിയാണ് തങ്ങളെ അറിയിച്ചതെന്നും അതില്‍ അസ്വാഭാവികതയുണ്ടെന്നും മുര്‍സീനയുടെ കുടുംബം കാഞ്ഞങ്ങാട് ഡിവൈഎസ്പിക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.
2020ലാണ് അസ്‌കറും മുര്‍സീനയും വിവാഹിതരാകുന്നത്. ഇവര്‍ക്ക് രണ്ടു വയസുള്ള മകളുണ്ട്.