മാലെ: രാജ്യത്തുനിന്ന് സൈനികരെ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. ഇക്കാര്യം ഇന്ത്യയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടതായി മുഹമ്മദ് മുയിസുവിന്റെ ഓഫിസ് വ്യക്തമാക്കി.
ശനിയാഴ്ച രാവിലെ കേന്ദ്രമന്ത്രി കിരണ്‍ റിജ്ജുവുമായി മുഹമ്മദ് മുയിസു ഓഫിസില്‍ വച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് രാജ്യത്തുനിന്ന് സൈനികരെ പിന്‍വലിക്കണമെന്ന് പ്രസിഡന്റ് ഔദ്യോഗികമായി ആവശ്യപ്പെട്ടത്.
മുയിസുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു കിരണ്‍ റിജ്ജു. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെയാണ് പ്രസിഡന്റ് ആവശ്യം അറിയിച്ചത്.