ന്യൂഡല്‍ഹി: മാലദ്വീപില്‍ നിന്ന് ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിക്കാന്‍ സമയപരിധി നിശ്ചയിച്ച് പ്രസിഡന്റ് മുഹമ്മദ് മുയിസു. മാര്‍ച്ച് 15 ന് മുന്‍പ് ഇന്ത്യ സൈന്യത്തെ പിന്‍വലിക്കണമെന്നാണ് പ്രസിഡന്റ് ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാലദ്വീപ് മന്ത്രിമാര്‍ നടത്തിയ പരാമര്‍ശം വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. പിന്നാലെയാണ് സൈന്യത്തെ പിന്‍വലിക്കണമെന്ന് മുയിസു വീണ്ടും ആവശ്യപ്പെട്ടത്.
കടല്‍ സുരക്ഷയ്ക്കും ദുരന്ത നിവാരണത്തിനുമായാണ് ഇന്ത്യന്‍ സൈന്യം മാലദ്വീപിലുള്ളത്. മുയിസു അധികാരത്തിലെത്തിയത് മുതല്‍ മാലദ്വീപില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ സാന്നിധ്യം കുറയ്ക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവച്ച സമൂഹമാധ്യമ പോസ്റ്റിനെതിരെ മാലദ്വീപ് മന്ത്രിമാരായ മറിയം ഷിയുന, മല്‍ഷ ഷരീഫ്, അബ്ദുല്ല മഹ്‌സും മജീദ് എന്നിവര്‍ അപകീര്‍ത്തി പരാമര്‍ശങ്ങളോടെ പ്രതികരിച്ചത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന് പ്രസിഡന്റ് മുഹമ്മദ് മുയിസു ഇവരെ സസ്‌പെന്‍ഡ് ചെയ്തു. ഇതുസംബന്ധിച്ച ട്വീറ്റുകളും നീക്കം ചെയ്തിരുന്നു.