മുംബൈ: ട്രെയിന്‍ യാത്രയ്ക്കിടെ കാണാതായ ഗുജറാത്ത് ഹൈക്കോടതിയിലെ മലയാളി അഭിഭാഷക ഷീജ ഗിരീഷ് നായര്‍ ബെംഗളൂരുവില്‍. അഭിഭാഷക സുരക്ഷിതയാണെന്നും ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് അഹമ്മദാബാദില്‍ നിന്ന് മുംബൈയിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെ ഷീജയെ കാണാതായത്. ജോലിയിലെ സമ്മര്‍ദം കാരണം മാറിനിന്നതായാണ് വിവരം. ബെംഗളൂരുവിലാണെന്ന് അഹമ്മദാബാദ് പൊലീസിനെയും ഷീജ അറിയിച്ചിട്ടുണ്ട്.