കന്‍സാസ് സിറ്റി: അമേരിക്കയില്‍ തിരുവനന്തപുരം സ്വദേശി പൊള്ളലേറ്റ് മരിച്ചു. ആര്‍ക്കിടെക്ടായ രാജേഷ് കൃഷ്ണന്‍കുട്ടി (51) ആണ് കന്‍സാസ് സിറ്റിയിലെ വീടിന് തീപിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചത്. ചൊവ്വാഴ്ച രാവിലെ 4 നാണ് തീപിടിത്തമുണ്ടായത്. ഫയര്‍ഫോഴ്‌സെത്തി തീ അണച്ചെങ്കിലും രാജേഷ് പൊള്ളലേറ്റ് മരിച്ചിരുന്നു.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്ന് കന്‍സാസ് സിറ്റിയിലെ ഫയര്‍ ഡിപാര്‍ട്ട്‌മെന്റ് അധികൃതര്‍ അറിയിച്ചു. തിരുവനന്തപുരം ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളേജിലെ പൂര്‍വ വിദ്യാര്‍ഥിയായ രാജേഷ് അമേരിക്കയില്‍ അറിയപ്പെടുന്ന സംഗീതജ്ഞനാണ്.