മകരവിളക്ക്; തീര്‍ഥാടനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് തുടങ്ങി

മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ചു. 16 ന് തീര്‍ഥാടനത്തിന് തുറക്കുന്നത് മുതല്‍ മണ്ഡലപൂജ കഴിഞ്ഞ് നട അയക്കുന്ന ഡിസംബര്‍ 27 വരെയുള്ള ബുക്കിങാണ് നടക്കുന്നത്.

author-image
Priya
New Update
മകരവിളക്ക്; തീര്‍ഥാടനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് തുടങ്ങി

ശബരിമല: മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ചു. 16 ന് തീര്‍ഥാടനത്തിന് തുറക്കുന്നത് മുതല്‍ മണ്ഡലപൂജ കഴിഞ്ഞ് നട അയക്കുന്ന ഡിസംബര്‍ 27 വരെയുള്ള ബുക്കിങാണ് നടക്കുന്നത്.

തീര്‍ഥാടനം തുടങ്ങിയതിന് ശേഷമേ മകരവിളക്ക് കാലത്തേക്കുള്ള ബുക്കിങ് ഉണ്ടാകൂ. sabarimalaonline.org എന്ന സൈറ്റിലാണ് വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യേണ്ടത്.

നേരത്തെ പൊലീസ് ആയിരുന്നെങ്കിലും ഇപ്പോള്‍ ദേവസ്വം ബോര്‍ഡ് ആണ് ബുക്കിങ് നടത്തുന്നത്. ബുക്കിങിന് നിയന്ത്രണങ്ങള്‍ ഇല്ലെന്നാണ് പറയുന്നതെങ്കിലും ദിവസം ഒരു ലക്ഷത്തില്‍ കവിയാതെ നോക്കണമെന്ന് പൊലീസ് രഹസ്യ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ബുക്കിങ് 90,000 മുകളിലെത്തിയാല്‍ പതിനെട്ടാം പടി കയറാന്‍ അയ്യപ്പന്മാര്‍ക്ക് ദീര്‍ഘ നേരം കാത്തുനില്‍ക്കേണ്ടി വരും.

Sabarimala makaravilakk