ന്യൂഡല്‍ഹി: മഹുവ മൊയ്ത്രക്കെതിരായ ചോദ്യത്തിന് കോഴ ആരോപണം അന്വേഷിക്കുന്ന ലോകസഭ എത്തിക്‌സ് കമ്മിറ്റി യോഗം മാറ്റിവെച്ചു. വിഷയത്തിലെ കരട് റിപ്പോര്‍ട്ട് പരിഗണിക്കുന്നതിന് വേണ്ടിയുള്ള യോഗം നവംബര്‍ 9 ന് ചേരുമെന്ന് ലോകസഭ സെക്രട്ടറിയേറ്റ് അറിയിച്ചു.
നേരത്തെ ചൊവ്വാഴ്ച യോഗം ചേരാനായിരുന്നു തീരുമാനം. വിനോദ് സോങ്കര്‍ അദ്ധ്യക്ഷനായ സമിതിയില്‍ 15 അംഗങ്ങളാണുള്ളത്. സമിതിയില്‍ ബി.ജെ.പിക്കാണ് ഭൂരിപക്ഷം.