'രാഷ്‌ട്രീയ ജീവിതത്തിൽ പുതിയ തുടക്കം'; മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രി അശോക് ചവാൻ ബിജെപിയിൽ

രാഷ്‌ട്രീയ ജീവിതത്തിൽ പുതിയ യാത്ര തുടങ്ങുന്നുവെന്ന പ്രഖ്യാപനത്തോടെയാണ് അദ്ദേഹം ബിജെപിയിലേക്ക് മാറുന്നത് ഔദ്യോ​ഗികമായി സ്ഥിരീകരിച്ചത്

author-image
Greeshma Rakesh
New Update
'രാഷ്‌ട്രീയ ജീവിതത്തിൽ പുതിയ തുടക്കം'; മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രി അശോക് ചവാൻ ബിജെപിയിൽ

ന്യൂഡൽഹി: കോൺഗ്രസ് വിട്ട മുതിർന്ന നേതാവും മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രിയുമായ അശോക് ചവാൻ ബിജെപിയിൽ. ദേവന്ദ്ര ഫഡ്നാവിസിന്റെ സാന്നിദ്ധ്യത്തിലാണ് പാർട്ടി അംഗത്വം സ്വീകരിച്ചത്. മഹാരാഷ്‌ട്രയിലെ ബിജെപി അദ്ധ്യക്ഷൻ ചന്ദ്രശേഖറാണ് അശോക് ചവാന് അംഗത്വം നൽകിയത്.മഹാരാഷ്‌ട്രയിലെ ബിജെപി ആസ്ഥാനത്ത് എത്തിയാണ് അംഗത്വം സ്വീകരിച്ചത്.

രാഷ്‌ട്രീയ ജീവിതത്തിൽ പുതിയ യാത്ര തുടങ്ങുന്നുവെന്ന പ്രഖ്യാപനത്തോടെയാണ് അദ്ദേഹം ബിജെപിയിലേക്ക് മാറുന്നത് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. കോൺഗ്രസ് ക്യാമ്പിൽ വലിയ ആഘാതമാണ് മാറ്റം സൃഷ്ടിക്കുന്നത്.കഴിഞ്ഞ ദിവസമാണ് അശോക് ചവാൻ കോൺഗര്സ് വിട്ടത്. മഹാരാഷ്ട്രയിലെ മുതിർന്ന കോൺഗ്രസ് നേതാക്കളായ ബാബ സിദ്ദിഖും മിലിന്ദ് ദേവ്‌റയും പാർട്ടി വിട്ടതിന് പിന്നാലെയായിരുന്നു ചവാന്റെയും രാജി.

 

 

BJP congress maharashtra ashok chavan