മധ്യപ്രദേശ് തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് 146 സീറ്റ് നേടുമെന്ന് സര്‍വ്വെ, ബിജെപി ആശങ്കയില്‍

മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് സര്‍വ്വെ ഫലം പുറത്ത് വന്നതോടെ ബിജെപി കേന്ദ്ര നേതൃത്വത്തില്‍ ആശങ്ക. ബിജെപി നേതൃത്വം സംസ്ഥാനത്തെ സ്ഥിതി വിലയിരുത്തി.

author-image
Priya
New Update
മധ്യപ്രദേശ് തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് 146 സീറ്റ് നേടുമെന്ന് സര്‍വ്വെ, ബിജെപി ആശങ്കയില്‍

ഭോപ്പാല്‍: മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് സര്‍വ്വെ ഫലം പുറത്ത് വന്നതോടെ ബിജെപി കേന്ദ്ര നേതൃത്വത്തില്‍ ആശങ്ക. ബിജെപി നേതൃത്വം സംസ്ഥാനത്തെ സ്ഥിതി വിലയിരുത്തി.

സീ ന്യൂസ് സര്‍വ്വെയില്‍ കോണ്‍ഗ്രസ് 146 വരെ സീറ്റ് നേടുമെന്നാണ് പറയുന്നത്. ബിജെപി 84 മുതല്‍ 98 വരെ സീറ്റിലേക്ക് ചുരുങ്ങാന്‍ സാധ്യതയുണ്ടെന്നും മറ്റ് പാര്‍ട്ടികള്‍ അഞ്ച് വരെ സീറ്റ് നേടുമെന്നുമാണ് സര്‍വേ.

കോണ്‍ഗ്രസ് 46 ശതമാനവും ബിജെപി 43 ശതമാനവും മറ്റുള്ളവര്‍ 11 ശതമാനവും വോട്ട് നേടുമെന്നാണ് സര്‍വ്വെ ഫലം ഫലം. ഒരു മാസം മുന്‍പ് തന്നെ മുന്‍തൂക്കം കോണ്‍ഗ്രസിനാണ് എന്ന തരത്തിലുള്ള സര്‍വ്വെകള്‍ വന്നിരുന്നു. ഇതേ തുടര്‍ന്ന് ബിജെപി നേതൃത്വം ചര്‍ച്ചകള്‍ നടത്തിയിരുന്നു.

അയോധ്യ രാമക്ഷേത്രം അടക്കമുള്ള വിഷയങ്ങള്‍ ബിജെപി ഉയര്‍ത്തിക്കൊണ്ടു വരുന്നുണ്ട്. എങ്കിലും കോണ്‍ഗ്രസ് ജാതി സെന്‍സസ് കാണിച്ച് നടത്തുന്ന നീക്കങ്ങള്‍ പ്രതിഫലനമുണ്ടാക്കുന്നു എന്നാണ് സര്‍വ്വെ ഫലങ്ങള്‍ നല്‍കുന്ന സൂചന.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 114 സീറ്റ് നേടിയിരുന്നു. ശേഷം ജ്യോതിരാദിത്യ സിന്ധ്യ അടക്കമുള്ളവരെ പല നീക്കങ്ങളിലൂടേയും സ്വന്തം പാളയത്തില്‍ എത്തിച്ച് ബിജെപി അധികാരം നേടി. കാലങ്ങളായി ബിജെപിയും കോണ്‍ഗ്രസും തമ്മില്‍  കടുത്ത മത്സരം നടക്കുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്.

 

survey madhyapradesh election