നിയമസഭാ തെരഞ്ഞെടുപ്പ്; മധ്യപ്രദേശിലും ഛത്തീസ്ഗഢിലും പോളിംഗ് തുടങ്ങി

മധ്യപ്രദേശും ഛത്തീസ്ഗഢും ഇന്ന് പോളിംഗ് ബൂത്തിലേക്ക്. മധ്യപ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പിനുളള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാക്കി വോട്ടെടുപ്പ് തുടങ്ങി.

author-image
Priya
New Update
നിയമസഭാ തെരഞ്ഞെടുപ്പ്; മധ്യപ്രദേശിലും ഛത്തീസ്ഗഢിലും പോളിംഗ് തുടങ്ങി

 

ഭോപ്പാല്‍: മധ്യപ്രദേശും ഛത്തീസ്ഗഢും ഇന്ന് പോളിംഗ് ബൂത്തിലേക്ക്. മധ്യപ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പിനുളള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാക്കി വോട്ടെടുപ്പ് തുടങ്ങി.

230 മണ്ഡലങ്ങളിലേക്ക് ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. 252 വനിതകളുള്‍പ്പടെ 2533 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ വോട്ടിംഗ് നടക്കുന്നത്.

ചില മണ്ഡലങ്ങളില്‍ രാവിലെ ഏഴ് മുതല്‍ മൂന്ന് വരെയായും പോളിംഗ് സമയം ക്രമീകരിച്ചിട്ടുണ്ട്. ഛത്തീസ്ഗഡില്‍ രണ്ടാം ഘട്ടത്തില്‍ 70 സീറ്റുകളിലേക്ക് വോട്ടെടുപ്പ് നടക്കും.

രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചു വരെയും മാവോയിസ്റ്റ് ഭീഷണിയുള്ള 9 ബൂത്തുകളില്‍ 7 മുതല്‍ 3 വരെയുമാണ് വോട്ടെടുപ്പ് നടക്കുന്നത്. 958 സ്ഥാനാര്‍ത്ഥികളാണ് ആകെ മത്സരരംഗത്തുള്ളത്.

രണ്ട് സംസ്ഥാനങ്ങളിലും വാശിയേറിയ പ്രചാരണമാണ് നടന്നത്. ആഭ്യന്തരമന്ത്രി അമിത് ഷായും പ്രിയങ്ക ഗാന്ധിയും പരസ്യപ്രചാരണത്തിന്റെ അവസാന ദിനത്തില്‍ ഛത്തീസ്ഗഡിലെത്തിയിരുന്നു. രാഹുല്‍ ഗാന്ധിയും ജെപി നഡ്ഡയും മധ്യപ്രദേശിലെ പ്രചാരണയോഗങ്ങളില്‍ പങ്കെടുത്തു.

chhattisgarh assembly election madhyapradesh assembly election