'ഗവര്‍ണറുടെ വിമര്‍ശനങ്ങളെ മുഖവിലയ്ക്ക് എടുക്കുന്നില്ല; പ്രതിഷേധം ഇനിയും തുടരും'

ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐ നടത്തിയ പ്രതിഷേധത്തെ ന്യായീകരിച്ച് എം വി ഗോവിന്ദന്‍ രംഗത്ത്. ഗവര്‍ണര്‍ പറയുന്നതും ചെയ്യുന്നതും ഭരണഘടന വിരുദ്ധമാണ്.

author-image
Priya
New Update
'ഗവര്‍ണറുടെ വിമര്‍ശനങ്ങളെ മുഖവിലയ്ക്ക് എടുക്കുന്നില്ല; പ്രതിഷേധം ഇനിയും തുടരും'

കണ്ണൂര്‍: ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐ നടത്തിയ പ്രതിഷേധത്തെ ന്യായീകരിച്ച് എം വി ഗോവിന്ദന്‍ രംഗത്ത്. ഗവര്‍ണര്‍ പറയുന്നതും ചെയ്യുന്നതും ഭരണഘടന വിരുദ്ധമാണ്.

അതുകൊണ്ടാണ് സുപ്രീം കോടതിക്ക് മുന്നില്‍ ഉത്തരം പറയേണ്ടി വന്നതെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. ഗവര്‍ണറുടെ വിമര്‍ശനങ്ങളെ മുഖവിലയ്ക്ക് എടുക്കുന്നില്ല.

വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാന്‍ ബോധപൂര്‍വമായ ശ്രമം ഗവര്‍ണര്‍ നടത്തുകയാണ്. ആര്‍എസ്എസ് പ്രവര്‍ത്തകരെ മാത്രം സര്‍വകലാശാലയിലേക്ക് നോമിനേറ്റ് ചെയ്യുന്നു.

ഒരു യോഗ്യതയും ഇല്ലാത്തവരെ കുത്തിക്കയറ്റുന്നു. കൊലക്കേസ് പ്രതിയുടെ ഭാര്യയെ ആര്‍എസ്എസ് ആയതുകൊണ്ട് മാത്രം നോമിനേറ്റ് ചെയ്തു. പ്രതിഷേധത്തിനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്.

നവകേരള സദസ്സില്‍ ചാവേറുകളെ പോലെ ചാടി വീണതിനെയാണ് എതിര്‍ത്തത്. കരിങ്കൊടി പ്രതിഷേധത്തെ ഒരിക്കലും സിപിഎം എതിര്‍ത്തിട്ടില്ല. ആത്മഹത്യ സ്‌ക്വാഡ് ആയി പ്രവര്‍ത്തിച്ചതിനെയാണ് എതിര്‍ത്തത്.

ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധം ഇനിയും തുടരും.എസ്എഫ്‌ഐയുടെ ഭാഗത്ത് നിന്ന് അക്രമം ഉണ്ടാവാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു .

governor arif muhammad khan m v govindan