സഖാവ് പിണറായിക്കൊപ്പം, ഡല്‍ഹിയിലെ പ്രതിഷേധത്തില്‍ പങ്കെടുക്കുമെന്ന് എം കെ സ്റ്റാലിന്‍

കേന്ദ്ര അവഗണനകള്‍ക്കെതിരെയുള്ള പ്രതിഷേധത്തില്‍ കേരളത്തെ പിന്തുണച്ചത് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്്റ്റാലിന്‍. കേന്ദ്ര അവഗണന സുപ്രീം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താനുള്ള കേരള സര്‍ക്കാരിന്റെ ശ്രമങ്ങളെ പ്രശംസിച്ചും കേരളത്തിന് തമിഴ്‌നാടിന്റെ പിന്തുണ അറിയിച്ചും സ്റ്റാലിന്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.

author-image
Web Desk
New Update
സഖാവ് പിണറായിക്കൊപ്പം, ഡല്‍ഹിയിലെ പ്രതിഷേധത്തില്‍ പങ്കെടുക്കുമെന്ന് എം കെ സ്റ്റാലിന്‍

 

ചെന്നൈ: കേന്ദ്ര അവഗണനകള്‍ക്കെതിരെയുള്ള പ്രതിഷേധത്തില്‍ കേരളത്തെ പിന്തുണച്ചത് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്്റ്റാലിന്‍. കേന്ദ്ര അവഗണന സുപ്രീം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താനുള്ള കേരള സര്‍ക്കാരിന്റെ ശ്രമങ്ങളെ പ്രശംസിച്ചും കേരളത്തിന് തമിഴ്‌നാടിന്റെ പിന്തുണ അറിയിച്ചും സ്റ്റാലിന്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.

സംസ്ഥാന സര്‍ക്കാരുകളെ ഞെരുക്കാനുള്ള കേന്ദ്ര ശ്രമം വളരെക്കാലമായി നടക്കുന്നുണ്ട്. എന്നാല്‍, സമീപക്കാലത്തായി അത് വഷളായിക്കൊണ്ടിരിക്കുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 293 പ്രകാരമുള്ള അധികാരങ്ങള്‍ ദുരുപയോഗം ചെയ്ത് സംസ്ഥാനത്തിന്റെ കടമെടുക്കാനുള്ള അവകാശത്തെ കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രിക്കുന്നു. ഭരണഘടന പ്രകാരമുള്ള സാമ്പത്തിക ഫെഡറലിസത്തിന്റെ അടിസ്ഥാന തത്വം ഭീഷണി നേരിടുന്നു. സ്റ്റാലിന്‍ പറയുന്നു.

സാമ്പത്തിക ഫെഡറലിസം സംരക്ഷിക്കുന്നതിന് വേണ്ടി കേരളം നടത്തുന്ന ശ്രമങ്ങള്‍ക്ക് തമിഴ്‌നാടിന്റെ പിന്തുണയും സഹകരണമുണ്ടാകുമെന്നും സ്റ്റാലിന്‍ വ്യക്തമാക്കി. കേരളം ഫെബ്രുവരി എട്ടാം തീയതി ഡല്‍ഹിയില്‍ സംഘടിപ്പിക്കുന്ന പ്രതിഷേധത്തില്‍ ഡിഎംകെ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞ.

തെക്കേ ഇന്ത്യയില്‍ ഞങ്ങളും സഖാവ് പിണറായിയും കിഴക്ക് ബഹുമാനപ്പെട്ട സഹോദരി മമതയും നമ്മുടെ ഭരണഘടനയില്‍ വിശ്വാസമുള്ള നേതാക്കളും സംസ്ഥാന സ്വയംഭരണത്തിനായി ഒരുമിച്ച് നില്‍ക്കുന്നു. കോര്‍പറേറ്റീവ് ഫെഡറലിസം സ്ഥാപിച്ച്, സംസ്ഥാനങ്ങളുടെ സ്വയംഭരണാവകാശം നേടിയെടുക്കുന്നതില്‍ വിജയിക്കുന്നത് വരെ ഞങ്ങളുടെ പ്രതിഷേധം അവസാനിക്കില്ലെന്നും സ്റ്റാലിന്‍ പറയുന്നു.

kerala pinarayi vijayan tamilnadu narendra modi m k stalin