വാണിജ്യ സിലിണ്ടറുകള്‍ക്ക് വില കൂട്ടി; 19-Kg സിലിണ്ടറിന് 14 രൂപയുടെ വര്‍ധനവ്, വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ

വാണിജ്യപരവും ഗാർഹികവുമായ എൽപിജി സിലിണ്ടറുകൾക്കായുള്ള പ്രതിമാസ പുനരവലോകനങ്ങൾ സാധാരണയായി ഓരോ മാസത്തിൻ്റെയും ആദ്യ ദിവസത്തിലാണെന്നത് ശ്രദ്ധിക്കേണ്ടതാണ്.

author-image
Greeshma Rakesh
New Update
വാണിജ്യ സിലിണ്ടറുകള്‍ക്ക് വില കൂട്ടി; 19-Kg സിലിണ്ടറിന് 14 രൂപയുടെ വര്‍ധനവ്, വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ

ഡൽഹി: രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വില ഉയർത്തി എണ്ണ കമ്പനികൾ .വാണിജ്യ എൽപിജിയുടെ വിലയാണ് വർധിപ്പിച്ചത്. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 14 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. വർധനവാബുണ്ടായതോടെ 1924.50 രൂപ ആയിരുന്ന വാണിജ്യ സിലിണ്ടറുകള്‍ക്ക് 1937 രൂപയായി.അതെസമയം ഗാര്‍ഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.

പുതിയ നിരക്ക് വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വരും.വിലവർദ്ധനവിന് ശേഷം ഡൽഹിയിൽ 19 കിലോഗ്രാം ഭാരമുള്ള എൽപിജി സിലിണ്ടറിൻ്റെ ചില്ലറ വിൽപ്പന വില 1,769.50 രൂപയാകും.എന്നാൽ, ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വില മാറ്റമില്ലാതെ തുടരും. വാണിജ്യപരവും ഗാർഹികവുമായ എൽപിജി സിലിണ്ടറുകൾക്കായുള്ള പ്രതിമാസ പുനരവലോകനങ്ങൾ സാധാരണയായി ഓരോ മാസത്തിൻ്റെയും ആദ്യ ദിവസത്തിലാണെന്നത് ശ്രദ്ധിക്കേണ്ടതാണ്.

വാണിജ്യ-ഗാർഹിക എൽപിജി സിലിണ്ടറുകൾക്കായുള്ള പ്രതിമാസ വില മാറ്റങ്ങൾ ഒരോ മാസവും ആദ്യമാണ് പ്രഖ്യാപിക്കുന്നത്. പ്രാദേശിക നികുതികളുടെ അടിസ്ഥാനത്തിൽ ഗാര്‍ഹിക പാചക വാതക വില ഓരോ സംസ്ഥാനത്തിനും വ്യത്യാസമാണ്.രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റ് വ്യാഴാഴ്ച അവതരിപ്പിക്കാനിരിക്കെയാണ് രാജ്യത്ത് വാണിജ്യ സിലിണ്ടറുകള്‍ക്ക് വില വർധിച്ചിരിക്കുന്നത്.

അതേസമയം, വിമാന യാത്രികര്‍ക്ക് ചെറിയ പ്രതീക്ഷ പകരുന്ന തീരുമാനവും എണ്ണ കമ്പനികൾ പ്രഖ്യാപിച്ചു. വിമാന ഇന്ധന വില (ഏവിയേഷൻ ടർബൈൻ ഫ്യൂവൽ-എ ടി എഫ്) കമ്പനികൾ കുറച്ചു. കിലോ ലിറ്ററിന് ഏകദേശം 1221 രൂപയാണ് വിലയിലെ കുറവ്. വിമാന നിരക്ക് കുറയ്ക്കാൻ ലക്ഷ്യമിട്ട് ഇത് തുടര്‍ച്ചയായ നാലാം തവണയാണ് വിമാന ഇന്ധന വില കുറയ്ക്കുന്നത്. പുതിയ എ ടി എഫ് വിലയും വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വരും.

india price hike LPG cylinder