അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠ; അമേരിക്കയിൽ രാമ ഭക്തരുടെ ടെസ്ല സം​ഗീത നിശ, വൈറൽ

21 സിറ്റികളിൽ കാർ റാലി സംഘടിപ്പിച്ച ശേഷം വാഷിം​ഗ്ടൺ ഡിസിയിൽ ഒത്തുകൂടിയാണ് ആദരവ് പ്രകടിപ്പിച്ചത്.

author-image
Greeshma Rakesh
New Update
അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠ; അമേരിക്കയിൽ രാമ ഭക്തരുടെ ടെസ്ല സം​ഗീത നിശ, വൈറൽ

വാഷിംഗ്ടൺ:ജനുവരി 22 ന് നടക്കുന്ന അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠയ്‌ക്ക് വ്യത്യസ്തമായൊരു ആദരവുമായി അമേരിക്കയിലെ രാമഭക്തർ. 21 സിറ്റികളിൽ കാർ റാലി സംഘടിപ്പിച്ച ശേഷം വാഷിംഗ്ടൺ ഡിസിയിൽ ഒത്തുകൂടിയാണ് ആദരവ് പ്രകടിപ്പിച്ചത്.ശനിയാഴ്ച ടെസ്ല കാർ ഉടമകളായ 200 ലധികം രാമഭക്തർ ഫ്രെഡെറിക്ക് സിറ്റിയിലെ ശ്രീഭക്ത ആഞ്ജനേയ ക്ഷേത്രത്തിന് മുന്നിൽ ഒത്തുകൂടുകയും തുടർന്ന് രാത്രി ടെസ്ല സംഗീത നിശ സംഘടിപ്പിക്കുകയുമായിരുന്നു.

പ്രശസ്തമായ ഭജൻ സ്പീക്കറിൽ പ്ലേ ചെയ്ത ശേഷം കാറിന്റെ ഹെഡ് ലൈറ്റുകളും മറ്റ് ലൈറ്റുകളും ഭജനനുസരിച്ച് തെളിച്ചാണ് അവർ ആദരവ് പ്രകടമാക്കിയത്. വിശ്വഹിന്ദു പരിഷ്ത്തിന്റെ അമേരിക്കൻ വിഭാഗമാണ് വ്യത്യസ്തമയൊരു പരിപാടി സംഘടിപ്പിച്ചത്. 200ലേറെ ഭക്തരാണ് പരിപാടിയിൽ രജിസ്റ്റർ ചെയ്തത്.

ഇതിന്റെ ഡ്രോൺ വീ‍ഡിയോ സംഘാടകർ പുറത്തുവിട്ടിട്ടുണ്ട്. അതെസമയം രാമക്ഷേത്ര ഉദ്ഘാടനത്തിന്റെ ആഘോഷത്തിന്റെ തുടക്കം മാത്രമാണ് ടെസ്‌ല ലൈറ്റ് ഷോയെന്ന് സന്നദ്ധ സംഘാടകരിലൊരാളായ അനിമേഷ് ശുക്ല പറഞ്ഞു. ജനുവരി 20ന് സമാനമായ ലൈറ്റ് ഷോകൾ സംഘടിപ്പിക്കാൻ പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ayodhya ram temple washington us tesla music show