ന്യൂഡൽഹി: 2024 -ലെ ലോക്സഭ തിരഞ്ഞെടുപ്പിന് ഒരുങ്ങി കോൺഗ്രസ്.അതിനായി മേഖല തിരിച്ച് സ്ക്രീനിംഗ് കമ്മിറ്റി പ്രഖ്യാപിച്ചു.വിവിധ സംസ്ഥാനങ്ങൾക്കുള്ള സ്ക്രീനിങ് കമ്മിറ്റിയുടെ ആദ്യ പട്ടികയിൽ ഷാഫി പറമ്പിൽ എംഎൽഎയുമുണ്ട്.
ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ഗോവ, ഒഡീഷ, ആൻഡമാൻ നിക്കോബർ ദ്വീപുകൾ എന്നിവയ്ക്കുള്ള മൂന്നംഗ സ്ക്രീനിങ് കമ്മിറ്റിയിലാണ് ഷാഫി. മധുസൂദനൻ മിസ്ത്രിയാണ് അധ്യക്ഷൻ.ലോക്സഭ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണയം, ചർച്ചകൾ എല്ലാം വേഗത്തിലാക്കാനാണ് കോൺഗ്രസ് സ്ക്രീനിംഗ് കമ്മിറ്റി രൂപീകരിച്ചത്.
അതെസമയം കേരളത്തിനുള്ള സ്ക്രീനിങ് കമ്മിറ്റിയുടെ അധ്യക്ഷൻ രാജസ്ഥാൻ മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ഹരീഷ് ചൗധരിയാണ്.ഹരീഷ് ചൗധരി ചെയർമാനായ സ്ക്രീനിംഗ് കമ്മിറ്റിയിൽ ജിഗ്നേഷ് മേവാനി, വിശ്വജിത്ത് കഥം എന്നിവരാണ് അംഗങ്ങൾ. കേരളം, തമിഴ്നാട്, കർണാടക, തെലങ്കാന, ലക്ഷദ്വീപ്, പുതുച്ചേരി അടങ്ങുന്നതാണ് ഒന്നാം മേഖല.
ആന്ധ്രപ്രദേശ്, ഒഡീഷ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾ അടങ്ങുന്ന രണ്ടാം മേഖല സ്ക്രീനിങ് കമ്മിറ്റിയിലാണ് ഷാഫി പറമ്പിൽ അംഗമായിട്ടുള്ളത്. ഹാരാഷ്ട്ര സഹകരണ മന്ത്രിയും കോൺഗ്രസ്താ നേതാവുമായ വിശ്വജിത് കദം, ഗുജറാത്തിൽ നിന്നുള്ള എംഎൽഎ ജിഗ്നേഷ് മേവാനി എന്നിവരാണ് മറ്റ് അംഗങ്ങൾ.
അതതു സംസ്ഥാനത്തെ എഐസിസി ഭാരവാഹികൾ, പിസിസി അധ്യക്ഷർ, നിയമസഭാ കക്ഷി നേതാക്കൾ തുടങ്ങിയവർ സമിതികളിൽ അംഗങ്ങളായിരിക്കും. മഹിളാ കോൺഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്ത് അൽക്ക ലാംബയെ നിയമിച്ചു. ഹരിയാനയിലെ മൗലാന എംഎൽഎ വരുൺ ചൗധരിയെ എന്‍എസ്യുഐ ദേശീയ അധ്യക്ഷനാക്കി. ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് 255 സീറ്റുകളിലാണ്.