'എതിർ സ്ഥാനാർത്ഥി ആരെന്നത് എൻറെ വിഷയമല്ല'; തൃശൂരിൽ ബിജെപി വിജയിക്കുമെന്ന് സുരേഷ് ഗോപി

സ്ഥാനാർത്ഥിയെ മാറ്റുന്നത് അവരുടെ കാര്യമെന്നും ആര് ജയിക്കണമെന്ന് തീരുമാനിക്കുന്നത് ജനങ്ങളാണെന്നും അദ്ദേഹം പ്രതികരിച്ചു

author-image
Greeshma Rakesh
New Update
'എതിർ സ്ഥാനാർത്ഥി ആരെന്നത് എൻറെ വിഷയമല്ല'; തൃശൂരിൽ ബിജെപി വിജയിക്കുമെന്ന് സുരേഷ് ഗോപി

തൃശൂർ: ലോക്സഭാ തിരഞ്ഞെടുപ്പിൽ കെ മുരളീധരന്റെ തൃശൂരിലെ സ്ഥാനാർത്ഥിത്വത്തിൽ പ്രതികരണവുമായി സുരേഷ് ഗോപി.എതിർ സ്ഥാനാർത്ഥി ആരെന്നത് തൻറെ വിഷയമല്ലെന്ന് സുരേഷ് ഗോപി പറഞ്ഞു.സ്ഥാനാർത്ഥിയെ മാറ്റുന്നത് അവരുടെ കാര്യമെന്നും ആര് ജയിക്കണമെന്ന് തീരുമാനിക്കുന്നത് ജനങ്ങളാണെന്നും അദ്ദേഹം പ്രതികരിച്ചു.

ബിജെപി വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് സുരേഷ് ഗോപി.തൃശൂരിൽ ടിഎൻ പ്രതാപനെ മാറ്റി കെ മുരളീധരനെ മത്സരിപ്പിക്കാനുള്ള കോൺഗ്രസിൻറെ തീരുമാനത്തിൽ, സ്ഥാനാർത്ഥികൾ മാറിവരുമെന്നും അതിന് അതിൻറേതായ കാരണം ഉണ്ടാകുമെന്നും സുരേഷ് ഗോപി പറഞ്ഞു.

അതെസമയം കഴിഞ്ഞ ദിവസം പത്മജയുടെ സ്ഥാനാർത്ഥിത്വത്തെ കുറിച്ച് ചോദിച്ചപ്പോൾ പ്രതികരിക്കാനില്ലെന്നായിരുന്നു സുരേഷ് ഗോപി അറിയിച്ചത്. എതിർ സ്ഥാനാർത്ഥി ആരെന്നത് തനിക്ക് പ്രശ്നമല്ലെന്ന നിലപാടാണ് സുരേഷ് ഗോപി വ്യക്തമാക്കുന്നത്. കെ മുരളീധരൻറെ സീറ്റായിരുന്ന വടകരയിൽ മുരളിക്ക് പകരം മത്സരിക്കുക ഷാഫി പറമ്പിലായിരിക്കും. ഇക്കാര്യവും പാർട്ടി സ്ഥിരീകരിച്ചിട്ടുണ്ട്.

loksabha electon 2024 india Suresh Gopi narendra modi BJP