മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റല്‍ ഹര്‍ജി; ലോകായുക്ത വിധി തിങ്കളാഴ്ച

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന ഹര്‍ജിയില്‍ ലോകായുക്ത ഫുള്‍ബെഞ്ച് ഇന്ന് വിധി പറയും. മൂന്നംഗ ബഞ്ച് ഉച്ചയ്ക്ക് 2:30 ന് വിധി പറയും.

author-image
Priya
New Update
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റല്‍ ഹര്‍ജി; ലോകായുക്ത  വിധി തിങ്കളാഴ്ച

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന ഹര്‍ജിയില്‍ ലോകായുക്ത ഫുള്‍ബെഞ്ച് ഇന്ന് വിധി പറയും. മൂന്നംഗ ബഞ്ച് ഉച്ചയ്ക്ക് 2:30 ന് വിധി പറയും.

മാര്‍ച്ച് 31 ന് ലോകായുക്ത ഡിവിഷന്‍ ബെഞ്ച് ഭിന്ന വിധി പറഞ്ഞതിനെ തുടര്‍ന്നാണ് കേസ് ഫുള്‍ ബെഞ്ചിന് വിട്ടത്. വിധി പറയുന്നതില്‍ നിന്നും ഉപലോകായുക്തമാരായ ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദിനെയും, ജസ്റ്റിസ് ബാബു മാത്യു പി ജോസഫിനെയും ഒഴിവാക്കണമെന്ന പരാതിക്കാരന്‍ ആര്‍എസ് ശശികുമാറിന്റെ ഹര്‍ജിയിലും ഇന്ന് വിധി പറയും.

ചട്ടം ലംഘിച്ച് ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതില്‍ മുഖ്യമന്ത്രിക്കും ഒന്നാം പിണറായി സര്‍ക്കാറിലെ 18 മന്ത്രിമാര്‍ക്കുമെതിരെയാണ് ഹര്‍ജി.

pinarayi vijayan lokayukta