ദുരിതാശ്വാസ ഫണ്ട് വകമാറ്റല്‍; ഹര്‍ജി തള്ളി ലോകായുക്ത; പണം നല്‍കാന്‍ മുഖ്യമന്ത്രിക്ക് അധികാരമുണ്ട്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന ഹര്‍ജി തള്ളി ലോകായുക്ത. ഉപലോകായുക്തമാര്‍ വിധി പറയരുതെന്ന ആദ്യത്തെ ഹര്‍ജിയും തള്ളിയതിന് പിന്നാലെയായിരുന്നു പ്രധാന ഹര്‍ജിയും തള്ളികൊണ്ട് ലോകായുക്ത ഫുള്‍ ബെഞ്ച് കേസില്‍ അന്തിമ വിധി പ്രസ്താവിച്ചത്.

author-image
Web Desk
New Update
ദുരിതാശ്വാസ ഫണ്ട് വകമാറ്റല്‍; ഹര്‍ജി തള്ളി ലോകായുക്ത; പണം നല്‍കാന്‍ മുഖ്യമന്ത്രിക്ക് അധികാരമുണ്ട്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന ഹര്‍ജി തള്ളി ലോകായുക്ത. ഉപലോകായുക്തമാര്‍ വിധി പറയരുതെന്ന ആദ്യത്തെ ഹര്‍ജിയും തള്ളിയതിന് പിന്നാലെയായിരുന്നു പ്രധാന ഹര്‍ജിയും തള്ളികൊണ്ട് ലോകായുക്ത ഫുള്‍ ബെഞ്ച് കേസില്‍ അന്തിമ വിധി പ്രസ്താവിച്ചത്. വിധി പറയുന്നതില്‍ നിന്നും ഉപലോകായുക്തമാരായ ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദിനെയും, ജസ്റ്റിസ് ബാബു മാത്യു പി ജോസഫിനെയും ഒഴിവാക്കണമെന്ന പരാതിക്കാരന്‍ ആര്‍എസ് ശശികുമാറിന്റെ ഹര്‍ജിയാണ് ആദ്യം തള്ളിയത്. ഇതിന് പിന്നാലെയാണ് ചട്ടം ലംഘിച്ച് ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതില്‍ മുഖ്യമന്ത്രിക്കും ഒന്നാം പിണറായി സര്‍ക്കാറിലെ 18 മന്ത്രിമാര്‍ക്കുമെതിരെയായ ഹര്‍ജി ലോകായുക്ത തള്ളിയത്.

മാര്‍ച്ച് 31 ന് ലോകായുക്ത ഡിവിഷന്‍ ബെഞ്ച് ഭിന്ന വിധി പറഞ്ഞതോടെയാണ് കേസ് ഫുള്‍ ബെഞ്ചിന് വിട്ടത്. 2018 ല്‍ നല്‍കിയ ഹര്‍ജിയിലാണ് ഫുള്‍ബെഞ്ചിന്റെ വിധി. പണം നല്‍കാന്‍ മുഖ്യമന്ത്രിക്ക് അധികാരമുണ്ടെന്നും മുഖ്യമന്ത്രിയും മന്ത്രിമാരും ക്രമക്കേട് നടത്തിയിട്ടില്ലെന്നും ഹര്‍ജി തള്ളികൊണ്ടുള്ള വിധിയില്‍ ലോകായുക്ത വ്യക്തമാക്കി.

lokayuktha kerala news Latest News