പത്തനംതിട്ട: ലോക്സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട സീറ്റിൽ അതൃപ്തി തുറന്നുപറഞ്ഞ് പിസി ജോർജ്.സീറ്റിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച അനിൽ ആന്റണി രാഷ്ട്രീയത്തിൽ പാരമ്പര്യം ഇല്ലാത്ത ആളാണെന്ന് പിസി ജോർജ് പറഞ്ഞു.പത്തനംതിട്ട മണ്ഡലം എന്താണെന്ന് അനിൽ ആന്റണിയ്ക്ക് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതെസമയം തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കുകയെന്നത് പ്രവർത്തകരുടെ ആവശ്യമായിരുന്നെന്നും പിസി പറഞ്ഞു.
താഴെക്കിടയിലുള്ള പ്രവർത്തകരുടെ വികാരം മനസിലാക്കി വേണമായിരുന്നു സ്ഥാനാർത്ഥിയെ സംബന്ധിച്ച തീരുമാനമെടുക്കാനെന്നും അദ്ദേഹം പറഞ്ഞു. ബിഷപ്പുമാരും എൻഎസ്എസും തനിക്ക് പിന്തുണ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ആ പിന്തുണ അനിൽ ആന്റണിക്ക ലഭിക്കുമോയെന്ന് അറിയില്ലെന്നും പി സി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം അനില്‍ ആന്റണിക്ക് കേരളവുമായി ബന്ധമില്ലാത്തതിനാല്‍ സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തേണ്ടിവരുമെന്നും കൂടുതല്‍ പോസ്റ്ററുകള്‍ വേണ്ടിവരുമെന്നും പിസി ജോര്‍ജ് പറഞ്ഞിരുന്നു. അപ്പന്റെ പിന്തുണ മകനില്ല എന്നതാണ് പ്രശ്നം, എകെ ആന്റണി പരസ്യമായി അനില്‍ ആന്റണിയെ പിന്തുണച്ചാല്‍ കുറച്ചുകൂടി എളുപ്പമായേനെയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആദ്യഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചപ്പോള്‍ കേരളത്തില്‍ 12 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് ബിജെപി നേതൃത്വം പ്രഖ്യാപിച്ചത്. പത്തനംതിട്ട മണ്ഡലത്തില്‍നിന്ന് ജനവിധി തേടിയേക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും പി.സി. ജോര്‍ജ് പട്ടികയില്‍ ഇടംപിടിച്ചില്ല. ബിജെപി ദേശീയ സെക്രട്ടറിയും വക്താവുമായ അനില്‍ ആന്റണിക്കാണ് പത്തനംതിട്ടയില്‍ സീറ്റ് ലഭിച്ചത്.