സീറ്റ് നിഷേധിച്ചതിൽ അതൃപ്തി തുടർന്ന് പിസി ജോർജ്ജ്; അനുനയിപ്പിക്കാൻ അനിൽ ആന്റണി പൂഞ്ഞാറിലെ വീട്ടിലേയ്ക്ക്

വിഷയത്തിൽ പിസി ജോർജ്ജിന്റെ പരാതി പരിഹരിക്കാനാണ് സന്ദർശനം.പിസി ജോർജ്ജിന്റെ പിന്തുണ തേടിയ ശേഷമാകും അനിൽ ആന്റണി മണ്ഡലപര്യടനം ആരംഭിക്കുക

author-image
Greeshma Rakesh
New Update
സീറ്റ് നിഷേധിച്ചതിൽ അതൃപ്തി തുടർന്ന് പിസി ജോർജ്ജ്; അനുനയിപ്പിക്കാൻ അനിൽ ആന്റണി പൂഞ്ഞാറിലെ വീട്ടിലേയ്ക്ക്

കോട്ടയം:ലോക്സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട സീറ്റ് സംബന്ധിച്ച അതൃപ്തിയിൽ പിസി ജോർജിനെ അനുനയിപ്പിക്കാൻ അനിൽ ആൻറണി.തിങ്കളാഴ്ച വൈകിട്ട് അനിൽ പൂഞ്ഞാറിലെ വീട്ടിലെത്തും.അനിൽ ആന്റണിയുടെ സ്ഥാനാർഥിത്വത്തെ പിസി ജോർജ്ജ് എതിർത്ത പശ്ചാത്തലത്തിലാണ് അനുനയ ശ്രമം.വിഷയത്തിൽ പിസി ജോർജ്ജിന്റെ പരാതി പരിഹരിക്കാനാണ് സന്ദർശനം.പിസി ജോർജ്ജിന്റെ പിന്തുണ തേടിയ ശേഷമാകും അനിൽ ആന്റണി മണ്ഡലപര്യടനം ആരംഭിക്കുക.

പാർട്ടി നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരമാണ് അനിൽ ആന്റണി തിങ്കളാഴ്ച പിസി ജോർജ്ജിനെ കാണാനെത്തുന്നത്. ബിജെപി ജില്ലാ നേതാക്കൾക്കൊപ്പമാകും അനിൽ ആന്റണി പിസി ജോർജിനെ കാണുക.അനിൽ ആൻറണിയുടെ സ്ഥാനാർത്ഥിത്വത്തിനെതിരെയുള്ള പ്രതിഷേധവുമായി ബന്ധപ്പെട്ട് പത്തനംതിട്ടയിലെ നിലവിലെ സാഹചര്യം ബി ജെ പി കേന്ദ്ര നേതൃത്വം നിരീക്ഷിച്ചുവരികയാണ്.

സംസ്ഥാന ഘടകത്തോട് വിവരങ്ങൾ തേടിയിട്ടുണ്ട്. അതിനിടെ പി സി ജോർജിനെതിരായ പരാതി ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.ഇതോടെ കേന്ദ്ര നേതാക്കൾക്കും പിസിയുടെ നീക്കങ്ങളിൽ അതൃപ്തിയുണ്ടെന്നാണ് വിവരം.

 

pathanamthitta lok-sabha election 2024 anil antony pc george BJP