ലോക്സഭാ തെരഞ്ഞെടുപ്പ്; തമിഴ് മാനില കോൺഗ്രസ് ബിജെപിക്കൊപ്പം, സഖ്യം പ്രഖ്യാപിച്ച് പാർട്ടി അധ്യക്ഷൻ ജി.കെ വാസൻ

പുതിയ പ്രഖ്യാപനത്തോടെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ഡിഎംകെയും പ്രതിപക്ഷമായ അണ്ണാ‍ഡിഎംകെയ്‌ക്കും പുറമെ മറ്റൊരു പാർട്ടി കൂടി നേതൃത്വം നൽകുന്ന മുന്നണിക്ക് കളം തെളിഞ്ഞു.

author-image
Greeshma Rakesh
New Update
ലോക്സഭാ തെരഞ്ഞെടുപ്പ്; തമിഴ് മാനില കോൺഗ്രസ് ബിജെപിക്കൊപ്പം, സഖ്യം പ്രഖ്യാപിച്ച് പാർട്ടി അധ്യക്ഷൻ ജി.കെ വാസൻ

ചെന്നൈ: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ മുന്നണിയുടെ ഭാഗമായി മത്സരിക്കുമെന്ന് തമിഴ് മണില കോൺഗ്രസ്’ (ടിഎംസി). പാർട്ടി അധ്യക്ഷൻ ജി.കെ വാസനാണ് പ്രഖ്യാപനം നടത്തിയത്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് തമിഴ്നാട്ടിലെ ബിജെപിയുടെ ആദ്യ ഔദ്യോഗിക സഖ്യമാണിത്. തമിഴ് നാടിന്റെയും തമിഴരുടെയും ക്ഷേമം, ശക്തവും സമൃദ്ധവുമായ ഇന്ത്യ തുടങ്ങിയവ പരിഗണിച്ചാണ് ബിജെപിയുമായി കൈകോർക്കാനുള്ള തീരുമാനം.

 

ചൊവ്വാഴ്ച തിരുപ്പൂർ ജില്ലയിലെ പല്ലടത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പൊതുയോഗത്തിൽ പങ്കെടുക്കുമെന്നും മുൻ കേന്ദ്രമന്ത്രി കൂടിയായ വാസൻ അറിയിച്ചു. തന്റെ പിതാവും മുതിർന്ന നേതാവുമായ അന്തരിച്ച ജി.കെ.മൂപ്പനാർ പാർട്ടി സ്ഥാപിച്ച കാലം മുതൽ തമിഴ് മാനില കോൺഗ്രസിന് ദേശീയ കാഴ്ചപ്പാട് ഉണ്ടായിരുന്നു.

 

വൻ ജനപിന്തുണയോടെ രണ്ടുതവണ ബിജെപി വിജയിച്ചതിന് തമിഴ്‌നാട്ടിലെ വോട്ടർമാർ സാക്ഷ്യം വഹിച്ചു. സാമ്പത്തിക വികസനവും പാവപ്പെട്ടവരുടെ ഉന്നമനവും ഉറപ്പാക്കാൻ കാവി പാർട്ടി മൂന്നാമത്തും അധികാരത്തിൽ വരണമെന്നാണ് അവരുടെ ആഗ്രഹം. മോദിയുടെ കീഴിലെ മൂന്നാം ഭരണം സാമ്പത്തിക അഭിവൃദ്ധിയിലേക്കും ദാരിദ്ര്യം കുറയ്‌ക്കുന്നതിലേക്കും നാടിനെ നയിക്കുമെന്ന് തമിഴ്‌നാട്ടിലെ വോട്ടർമാർ തിരിച്ചറിഞ്ഞതായും വാസൻ കൂട്ടിച്ചേർത്തു.

2021 നിയമസഭാ തിരഞ്ഞെടുപ്പിൽ അണ്ണാഡിഎംകെ നേതൃത്വം നൽകുന്ന മുന്നണിയിലാണ് തമിഴ് മാനില കോൺഗ്രസ് മത്സരിച്ചത്. കഴിഞ്ഞ സെപ്റ്റംബറിൽ അണ്ണാഡിഎംകെ– ബിജെപി സഖ്യം വേർപിരിഞ്ഞിരുന്നു. ഇതിനുശേഷം തമിഴ് മാനില കോൺഗ്രസ് ഏതു പക്ഷത്താണെന്ന് വ്യക്തമാക്കിയിരുന്നില്ല.

പുതിയ പ്രഖ്യാപനത്തോടെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ഡിഎംകെയും പ്രതിപക്ഷമായ അണ്ണാ‍ഡിഎംകെയ്‌ക്കും പുറമെ മറ്റൊരു പാർട്ടി കൂടി നേതൃത്വം നൽകുന്ന മുന്നണിക്ക് കളം തെളിഞ്ഞു.

BJP NDA lok sabh election 2024 Tamil Maanila Congress G K Vasan