മിന്നലേറ്റ് കോഴിക്കോട്ട് എട്ടു സ്ത്രീകള്‍ക്ക് പരിക്ക്

എടച്ചിരിയില്‍ എട്ട് സ്ത്രീകള്‍ക്ക് മിന്നലേറ്റ്. തൊഴിലുറപ്പ് തൊഴിലാളികള്‍ക്കാണ് മിന്നലേറ്റത്. ഒരാള്‍ക്ക് പൊള്ളലേറ്റു. മിന്നലേറ്റ് തളര്‍ന്നുവീണ തൊഴിലാളികളെ ഉടന്‍ ആശുപത്രിയിലേക്കുമാറ്റി.

author-image
Web Desk
New Update
മിന്നലേറ്റ് കോഴിക്കോട്ട് എട്ടു സ്ത്രീകള്‍ക്ക് പരിക്ക്

കോഴിക്കോട്: എടച്ചിരിയില്‍ എട്ട് സ്ത്രീകള്‍ക്ക് മിന്നലേറ്റ്. തൊഴിലുറപ്പ് തൊഴിലാളികള്‍ക്കാണ് മിന്നലേറ്റത്. ഒരാള്‍ക്ക് പൊള്ളലേറ്റു. മിന്നലേറ്റ് തളര്‍ന്നുവീണ തൊഴിലാളികളെ ഉടന്‍ ആശുപത്രിയിലേക്കുമാറ്റി.

തിങ്കളാഴ്ച ഉച്ചയ്ക്ക് 3.45 നായിരുന്നു സംഭവം. എടച്ചേരി ആശുപത്രിയ്ക്ക് സമീപം ജോലി ചെയ്തുകൊണ്ടിരിക്കവെയാണ് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് മിന്നലേറ്റത്.

പൊള്ളലേറ്റയാള്‍ വടകര ജില്ലാ ആശുപത്രിയിലും പരിക്കുപറ്റിയ മറ്റ് ഏഴു പേര്‍ നാദാപുരം താലൂക്ക് ആശുപത്രിയിലും ചികിത്സയിലാണ്. ആരുടെയും പരിക്ക് ഗുരുതരമല്ല.

kerala kozhikode thunder and lightning rain weather