കെസിആറിന്റെ എതിരാളി; തെലങ്കാനയുടെ ഹീറോ; ഇനി രേവന്ത് റെഡ്ഡിയുടെ കാലം!

തുടര്‍ച്ചയായി മൂന്നാമൂഴം കൊതിച്ച തെലങ്കാനയുടെ എല്ലാമെല്ലാമായ കെ ചന്ദ്രശേഖര്‍ റാവുവിനെ തളച്ച പേരുകാരില്‍ മറ്റൊരാള്‍ കൂടിയുണ്ട്. കോണ്‍ഗ്രസിന്റെ തെലങ്കാനയിലെ ഹീറോ, രേവന്ത് റെഡ്ഡി!

author-image
Web Desk
New Update
കെസിആറിന്റെ എതിരാളി; തെലങ്കാനയുടെ ഹീറോ; ഇനി രേവന്ത് റെഡ്ഡിയുടെ കാലം!

കര്‍ണാടകത്തില്‍ കോണ്‍ഗ്രസില്‍ അമ്പരപ്പിക്കുന്ന വിജയം സ്വന്തമാക്കി അധികാരത്തില്‍ എത്തിയപ്പോള്‍, ഹീറോ പരിവേഷമുള്ള ഒരു നേതാവിനെ കൂടി കോണ്‍ഗ്രസിന് ലഭിച്ചു. ഡി കെ എസ് എന്ന ഡി കെ ശിവകുമാര്‍! കോണ്‍ഗ്രസിന്റെ ഏറ്റവും കരുത്തനായ നേതാക്കളില്‍ ഒരാള്‍. താമരയുടെ തണ്ടൊടിക്കാല്‍ കെല്‍പ്പുള്ള നേതാവ്. തെലങ്കാനയിലെ ഐതിഹാസിക വിജയത്തിലും ഡി കെയുടെ കൈയൊപ്പു പതിഞ്ഞിട്ടുണ്ട്. തുടര്‍ച്ചയായി മൂന്നാമൂഴം കൊതിച്ച തെലങ്കാനയുടെ എല്ലാമെല്ലാമായ കെ ചന്ദ്രശേഖര്‍ റാവുവിനെ തളച്ച പേരുകാരില്‍ മറ്റൊരാള്‍ കൂടിയുണ്ട്. കോണ്‍ഗ്രസിന്റെ തെലങ്കാനയിലെ ഹീറോ, രേവന്ത് റെഡ്ഡി!

119 അംഗ സഭയില്‍ 65ലേറെ സീറ്റുകള്‍ നേടി കെ സി ആറിന്റെ ശക്തി തകര്‍ക്കുമ്പോള്‍, അത് രേവന്തിന്റെ വിജയം കൂടിയാണ്. കെസിആര്‍ അധികാരത്തിലിരുന്ന കാലത്ത് ജയിലിലടയ്ക്കപ്പെട്ട കോണ്‍ഗ്രസ് നേതാവാണ് രേവന്ത്. സ്വന്തം മകളുടെ വിവാഹത്തിന് മാത്രമാണ് സര്‍ക്കാര്‍ രേവന്തിന് പരോള്‍ നല്‍കിയത്.

കാമറെഡ്ഢി മണ്ഡലത്തില്‍ കെസിആറിനെതിരെ തന്നെ രേവന്ത് മത്സരിച്ചു. ഫലം വന്നപ്പോള്‍ മൂന്നം സ്ഥാനത്തേക്ക് പിന്‍തള്ളപ്പെട്ടു കെസിആര്‍!

സ്‌കൂള്‍ പഠനകാലത്ത് എബിവിപി പ്രവര്‍ത്തകനായിരുന്നു രേവന്ത്. പിന്നീട് സംഘ്പരിവാര്‍ ആശയം വിട്ട് തെലുങ്കുദേശം പാര്‍ട്ടിയിലേക്കും പിന്നീട് കോണ്‍ഗ്രസിലേക്കും എത്തി. 2009, 2014 വര്‍ഷങ്ങളില്‍ രണ്ടു തവണ ടിഡിപി ടിക്കറ്റില്‍ ആന്ധ്ര നിയമസഭയിലെത്തി.

2017ല്‍ കോണ്‍ഗ്രസിലെത്തി. അടുത്ത വര്‍ഷം കോണ്‍ഗ്രസ് ടിക്കറ്റിലും മത്സരിച്ചു ജയിച്ചു. 2019ല്‍ മല്‍കാജ്ഗിരി ലോക്സഭാ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച അദ്ദേഹം പാര്‍ലമെന്റിലുമെത്തി.

2021ലാണ് തെലങ്കാന പിസിസി അധ്യക്ഷായി ചുമതലയേറ്റത്. ടിആര്‍എസ് സര്‍ക്കാറിന്റെ നയങ്ങളുടെ കടുത്ത വിമര്‍ശകന്‍ കൂടിയാണ് രേവന്ത് റെഡ്ഡി.

 

telangana congress leader Revanth Reddy