ഡിഎന്‍എ ഫലം പുറത്ത്; കളമശ്ശേരി സ്‌ഫോടനത്തില്‍ ആദ്യം മരിച്ച സ്ത്രീ ലെയോണ പൗലോസ്, പോസ്റ്റ്‌മോര്‍ട്ടം ഉടന്‍

കളമശ്ശേരി സ്‌ഫോടനത്തില്‍ ലെയോണ പൗലോസ് ആണ് ആദ്യം മരിച്ച സ്ത്രീ എന്ന് സ്ഥിരീകരിച്ചു. ഇവരുടെ ഡിഎന്‍എ പരിശോധന ഫലം പുറത്ത് വന്നു.

author-image
Priya
New Update
ഡിഎന്‍എ ഫലം പുറത്ത്; കളമശ്ശേരി സ്‌ഫോടനത്തില്‍ ആദ്യം മരിച്ച സ്ത്രീ ലെയോണ പൗലോസ്, പോസ്റ്റ്‌മോര്‍ട്ടം ഉടന്‍

കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തില്‍ ലെയോണ പൗലോസ് ആണ് ആദ്യം മരിച്ച സ്ത്രീ എന്ന് സ്ഥിരീകരിച്ചു. ഇവരുടെ ഡിഎന്‍എ പരിശോധന ഫലം പുറത്ത് വന്നു.

മൃതദേഹം തിരിച്ചറിയാന്‍ കഴിയാത്ത നിലയില്‍ ആയിരുന്നു. ഇതോടെയാണ് ഡിഎന്‍എ പരിശോധന നടത്തിയത്. ഫലം പുറത്തുവന്നതിനെ തുടര്‍ന്ന് ഉടന്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

കേസിലെ പ്രതി ഡൊമിനിക് മാര്‍ട്ടിനെ 10 ദിവസം കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. പ്രതിയുടെ രാജ്യാന്തര ബന്ധം അന്വേഷിക്കണമെന്നും പത്തിലധികം സ്ഥലങ്ങളിലെത്തിച്ച് തെളിവെടുക്കണമെന്നും പൊലീസ് കോടതിയില്‍ അറിയിച്ചു.

15 വര്‍ഷത്തിലേറെയായി മാര്‍ട്ടിന്‍ ദുബായില്‍ ജോലി ചെയ്യുകയാണ്. അവിടെയുളള ബന്ധങ്ങള്‍ അന്വേഷിക്കേണ്ടതിനാലാണ് പൊലീസ് 10 ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടത്.

മാര്‍ട്ടിന്‍ പല സ്ഥലങ്ങളില്‍ നിന്നാണ് സ്‌ഫോടന വസ്തുക്കള്‍ വാങ്ങിയത്. ഇവ എവിടെ നിന്നാണ് വാങ്ങിയത്, അതിനുള്ള പണം എവിടെ നിന്ന് ലഭിച്ചു എന്നുള്ള കാര്യങ്ങള്‍ കൂടി പൊലീസിന് പരിശോധിക്കണം. ഇക്കാര്യവും പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

kalamassery blast