ഇടുക്കിയിൽ എൽഡിഎഫ് ഹർത്താൽ; കാരുണ്യം പദ്ധതി ഉദ്ഘാടനത്തിനെത്തുമെന്ന് ഗവർണർ, കനത്ത സുരക്ഷ

എൽഡിഎഫ് ഹർത്താലിനിടെയാണ് ഗവർണർ തൊടുപുഴയിലെത്തുന്നത്.പ്രദേശത്ത് പ്രതിഷേധ സാധ്യത കണക്കിലെടുത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

author-image
Greeshma Rakesh
New Update
ഇടുക്കിയിൽ എൽഡിഎഫ് ഹർത്താൽ; കാരുണ്യം പദ്ധതി ഉദ്ഘാടനത്തിനെത്തുമെന്ന് ഗവർണർ, കനത്ത സുരക്ഷ

ഇടുക്കി: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കാരുണ്യം പദ്ധതിയുടെ ഉദ്ഘാടനത്തിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചൊവ്വാഴ്ച ഇടുക്കിയിലെത്തും.എൽഡിഎഫ് ഹർത്താലിനിടെയാണ് ഗവർണർ തൊടുപുഴയിലെത്തുന്നത്.പ്രദേശത്ത് പ്രതിഷേധ സാധ്യത കണക്കിലെടുത്ത്
സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ഭൂ-പതിവ് നിയമ ഭേദഗതി ബില്ലിൽ ഒപ്പുവെക്കാത്ത ഗവർണറുടെ നടപടിയിൽ പ്രതിഷേധിച്ച് എൽഡിഎഫ് ചൊവ്വാഴ്ച രാജ്ഭവൻ മാർച്ചും പ്രഖ്യാപിച്ചിട്ടുണ്ട്. അതേ ദിവസം ഗവർണർ ഇടുക്കിയിൽ എത്തുന്നതിൽ പ്രതിഷേധിച്ചാണ് എൽഡിഎഫിന്റെ ഹർത്താൽ.ഗവർണറുടെ നടപടി ഇടുക്കിയിലെ ജനങ്ങളെ വെല്ലുവിളിക്കുന്നതാണെന്നാണ് സിപിഐഎം ആരോപണം.

അതെസമയം ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പരിപാടിയിൽ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് വ്യാപാരി വ്യവസായി ഏകോപന സമിതി. സിപിഐഎം-ഗവര്‍ണര്‍ പോരിനിടെയാണ് കാരുണ്യം പദ്ധതി ഉദ്ഘാടനത്തിനായി ഗവര്‍ണറെ വ്യാപാരി വ്യവസായി ഏകോപന സമിതി
ഇടുക്കിയിലേക്ക് ക്ഷണിച്ചത്.

മാത്രമല്ല വേണ്ടിവന്നാല്‍ ഗവര്‍ണറുടെ പരിപാടിക്ക് സംരക്ഷണം നല്‍കുമെന്ന നിലപാടിലാണ് യുഡിഎഫ്. വ്യാപാരികളെ സിപിഐഎം ഭീഷണിപ്പെടുത്തുകയാണെന്ന് ആരോപിച്ചാണ് യുഡിഎഫ് ഹര്‍ത്താല്‍ ആഹ്വാനത്തെ തള്ളിയത്.

Idukki cpim governor arif muhammed khan LDF hartal