അഭിഭാഷകന് കോടതി മുറ്റത്ത് മര്‍ദ്ദനം; രണ്ടു പേര്‍ അറസ്റ്റില്‍

അഭിഭാഷകനെ സാക്ഷി പറയാനെത്തിയയാള്‍ കോടതി വളപ്പില്‍ വച്ച് തലയ്ക്കടിച്ചു പരിക്കേല്‍പ്പിച്ചു. അഡ്വ. മീനാങ്കല്‍ പ്രകാശിനാണ് മര്‍ദനമേറ്റത്. നെടുമങ്ങാട് കോടതിയിലാണ് സംഭവം.

author-image
Web Desk
New Update
അഭിഭാഷകന് കോടതി മുറ്റത്ത് മര്‍ദ്ദനം; രണ്ടു പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: അഭിഭാഷകനെ സാക്ഷി പറയാനെത്തിയയാള്‍ കോടതി വളപ്പില്‍ വച്ച് തലയ്ക്കടിച്ചു പരിക്കേല്‍പ്പിച്ചു. അഡ്വ. മീനാങ്കല്‍ പ്രകാശിനാണ് മര്‍ദനമേറ്റത്. നെടുമങ്ങാട് കോടതിയിലാണ് സംഭവം.

സംഭവത്തില്‍ മാണിക്കല്‍ തൊഴുത്തിന്‍കര വീട്ടില്‍ ഷാജിയെ നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. കോടതി വരാന്തയില്‍ വച്ച് ഷാജി മറ്റൊരു അഭിഭാഷകനെ കഴുത്തിന് കുത്തി പിടിക്കുന്നത് കണ്ട പ്രകാശ്
ഇത് ചോദ്യം ചെയ്തതാണ് മര്‍ദ്ദനത്തിനു കാരണം. കൈവശമുണ്ടായിരുന്ന കുട കൊണ്ട് തല അടിച്ച് പൊട്ടിച്ചതായാണ് കേസ്.

ഷാജിയോടൊപ്പം ഉണ്ടായിരുന്ന മറ്റൊരാള്‍ കൂടി പിടിയിലായിട്ടുണ്ട്. അഡ്വ. പ്രകാശിനെ കോടതി പരിസരത്തുണ്ടായിരുന്നവര്‍ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ച ശേഷം തുടര്‍ ചികിത്സയ്ക്കായി
മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തില്‍ പ്രതിഷേധിച്ച് അഭിഭാഷകര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. പ്രതികള്‍ക്കെതിരെ വധ ശ്രമത്തിന് കേസെടുത്തതായി പൊലീസ് അറിയിച്ചു.

Thiruvananthapuram court kerala news lawyer local news