ഭൂമി തരംമാറ്റൽ; സംസ്ഥാനത്ത് ഇനിയും തീർപ്പാക്കാതെ കെട്ടിക്കിടക്കുന്നത് 58,880 അപേക്ഷകൾ

സെപ്റ്റംബർ ആദ്യം വരെ ഓൺലൈനായി ലഭിച്ചവയാണ് ഇതെല്ലാം. കഴിഞ്ഞ മാസത്തെ കണക്കുകൾ കൂടി ഉൾപ്പെടുത്തുമ്പോൾ എണ്ണം ഇനിയും കൂടും. ആയിരക്കണക്കിന് ഭൂവുടമകളാണ് ഓരോ ജില്ലയിലും അപേക്ഷ നൽകി കാത്തിരിക്കുന്നത്.

author-image
Greeshma Rakesh
New Update
ഭൂമി തരംമാറ്റൽ; സംസ്ഥാനത്ത് ഇനിയും തീർപ്പാക്കാതെ കെട്ടിക്കിടക്കുന്നത് 58,880 അപേക്ഷകൾ

തിരുവനന്തപുരം: വസ്തു പുനഃക്രമീകരിക്കുന്നതിനുള്ള അപേക്ഷകളിൽ വേഗത്തിൽ തീർപ്പുകൽപ്പിക്കുെമെന്ന റവന്യൂ വകുപ്പിന്റെ ഉറപ്പ് വെറും പ്രഖ്യാപനമായി അവശേഷിക്കുന്നു. ഭൂമി തരം മാറ്റുന്നതിനുള്ള നിരവധി അപേക്ഷകളാണ് ഇപ്പോഴും സംസ്ഥാനത്തെ കൃഷി ഓഫീസുകളിൽ കെട്ടിക്കിടക്കുന്നത്.

റവന്യു വകുപ്പിൽ നിന്നു തുടർപരിശോധനയ്ക്കായി കൃഷി ഓഫിസർമാർക്കു കൈമാറിയ 58,880 അപേക്ഷകളാണ് ഇനിയും തീർപ്പാക്കാത്തത്.സെപ്റ്റംബർ ആദ്യം വരെ ഓൺലൈനായി ലഭിച്ചവയാണ് ഇതെല്ലാം. കഴിഞ്ഞ മാസത്തെ കണക്കുകൾ കൂടി ഉൾപ്പെടുത്തുമ്പോൾ എണ്ണം ഇനിയും കൂടും. ആയിരക്കണക്കിന് ഭൂവുടമകളാണ് ഓരോ ജില്ലയിലും അപേക്ഷ നൽകി കാത്തിരിക്കുന്നത്.

റവന്യു വകുപ്പിന്റെ പോർട്ടൽ വഴി മാത്രമാണ് അപേക്ഷ സ്വീകരിക്കുന്നത്. റവന്യു രേഖകളിൽ നിലം എന്നു രേഖപ്പെടുത്തിയ ഭൂമി, പുരയിടം എന്നു മാറ്റുന്നതു സംബന്ധിച്ചുള്ളതാണ് ഭൂരിഭാഗം അപേക്ഷകളും. ഭൂമിയുടെ വിവരങ്ങൾ ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ പരിശോധിക്കുന്ന നടപടികളും കൃഷി ഓഫിസുകളിൽ വൈകുകയാണ്.

അപേക്ഷ നൽകിയതിൽ ഭൂരിഭാഗവും കർഷകരാണ്. കൃഷി വകുപ്പിന്റെ പരിശോധന പൂർത്തിയാകാത്തതാണ് നിലവിലെ പ്രശ്നമെന്നു റവന്യു വകുപ്പ് പറയുന്നു.എന്നാൽ കൃഷി ഓഫിസർമാർ റിപ്പോർട്ട് നൽകിയിട്ടും റവന്യു തുടർനടപടി സ്വീകരിക്കുന്നില്ലെന്നാണ് കൃഷി വകുപ്പിന്റെ ആരോപണം.

kerala Revenue Department land reclassification applications