തായ്‌പേയ് സിറ്റി: തായ്വാനിലെ ഭരണകക്ഷിയായ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി മൂന്നാം തവണയും അധികാരത്തില്‍. ലായ് ചിംഗ്-തെയെ പ്രസിഡന്റായി തിരഞ്ഞെടുത്തു. പ്രധാന എതിരാളിയും പ്രതിപക്ഷ നേതാവുമായ കുമിന്‍താങ്ങിന്റെ (കെഎംടി) ഹു യു ഇഫ് പരാജയപ്പെട്ടു.
ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടിയുടെ വിജയം ചൈനയ്ക്ക് തിരിച്ചടിയാണ്. ലായിയെ വിഘടനവാദിയായും അപകടകാരിയായുമായിരുന്നു ചൈന വിശേഷിപ്പിച്ചിരുന്നത്. തായ്വാന് മേല്‍ ചൈന നടത്തുന്ന അവകാശവാദങ്ങളെ ശക്തിയുക്തം എതിര്‍ക്കുന്ന നേതാവാണ് ലായ് ചിങ് തെ.
1996-ല്‍ തായ്വാനില്‍ നേരിട്ടുള്ള പ്രസിഡന്റ് തിരഞ്ഞെടുപ്പ് ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ദുര്‍ബലമായ രണ്ടാമത്തെ വോട്ടര്‍ പോളിംഗാണിത്.