കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്ക്; നാളെ തലസ്ഥാനത്ത് വിദ്യഭ്യാസ ബന്ദ്

ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവിന്റെ വസതിയിലേക്ക്് കെ എസ് യു പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം. കേരളവര്‍മ്മ കോളേജിലെ വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു മാര്‍ച്ച്.

author-image
Web Desk
New Update
കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്ക്; നാളെ തലസ്ഥാനത്ത് വിദ്യഭ്യാസ ബന്ദ്

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവിന്റെ വസതിയിലേക്ക്് കെ എസ് യു പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം. കേരളവര്‍മ്മ കോളേജിലെ വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു മാര്‍ച്ച്. കെ എസ് യു നടത്തിയ മാര്‍ച്ചിനിടയില്‍ പൊലീസ് ലാത്തി വീശി. ലാത്തി ചാര്‍ജില്‍ കെ എസ് യു വനിത പ്രവര്‍ത്തകയ്ക്ക് ഗുരുതരമായി പരിക്കേറ്റു. വിദ്യാര്‍ത്ഥിനിയുടെ മുഖത്തും മറ്റൊരു വിദ്യാര്‍ഥിയുടെ തലയ്ക്കുമാണ് പരിക്കേറ്റത്. സംഘര്‍ഷ സ്ഥലത്ത് പൊലീസ് മൂന്നു തവണ ജലപീരങ്കി പ്രയോഗിച്ചു.

നഗരത്തിലെ വിവിധയിടങ്ങളില്‍ കെഎസ്യു പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. പ്രതിഷേധക്കാര്‍ കേരളീയം ഫ്‌ലക്‌സുകള്‍ തകര്‍ക്കുകയും പി.പി. ചിത്തരഞ്ജന്‍ എംഎല്‍എയുടെ വാഹനം തടയുകയും ചെയ്തു. സംഭവത്തില്‍ മൂന്ന് കെഎസ്യു പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ തിരുവനന്തപുരത്ത് കെഎസ്യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.

പരിക്കേറ്റ പ്രവര്‍ത്തകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് കെഎസ്യു പ്രവര്‍ത്തകര്‍ പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്‍പിലെ റോഡ് ഉപരോധിച്ചു. കെഎസ്യു പ്രവര്‍ത്തകരുടെ തലയ്ക്ക് അടിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉപരോധം. വിദ്യാര്‍ഥികളെ തല്ലിച്ചതച്ചതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയണമെന്ന് സ്ഥലം സന്ദര്‍ശിച്ച എം. വിന്‍സന്റ് എംഎല്‍എ പറഞ്ഞു.

 

Latest News kerala news ksu march