തിരുവനന്തപുരം: ലോ ട്രസ്റ്റിന്റെ ജസ്റ്റിസ് വി ആര്‍ പുരസ്‌കാരം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് മരണാനന്തര ബഹുമതിയായി സമ്മാനിച്ചു. ഉമ്മന്‍ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മന്‍ചാണ്ടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി.
വി ആര്‍ കൃഷ്ണയ്യരെ രാഷ്ട്രീയ നേതാക്കള്‍ മാതൃകയാക്കണമെന്ന് ഗവര്‍ണര്‍ പറഞ്ഞു. പുരസ്‌കാരം സമ്മാനിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഷബാനു കേസിലെ വിധി മറികടക്കാന്‍ മുസ്ലിം വ്യക്തി നിയമവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ 1986 ല്‍ കൊണ്ടുവന്ന നിയമ നിര്‍മ്മാണത്തിനെതിരെ ശക്തമായി പ്രതികരിച്ച കൃഷ്ണയ്യരുടെ വിമര്‍ശനത്തെ രാഷ്ട്രീയ നേതാക്കള്‍ കണ്ടു പഠിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ലോ ട്രസ്‌ററ് പേട്രന്‍ എം ഷഹീദ് അഹമ്മദ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എന്‍ നഗരേഷ്, ഡോ. എന്‍ കെ ജയകുമാര്‍, തിരുനെല്‍വേലി ജില്ലാ ജഡ്ജി സമീന, പി സന്തോഷ്‌കുമാര്‍, കെ പ്രേംകുമാര്‍, ജോസഫ് ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.